എമ്പുരാൻ ഒടിടിയിലേക്ക്; ഏപ്രില്‍ 24ന്‌ ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യും

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഒടിടിയിലേക്ക് എത്തുന്നു. തിയറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും .

author-image
Akshaya N K
New Update
empu

മാര്‍ച്ച് 27 ന്‌ ആഗോള റിലീസായി മലയാള സിനിമയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുന്ന മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഒടിടിയിലേക്ക് എത്തുന്നു. മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് സിനിമ കൂടിയായ  എമ്പുരാൻ ആഗോള കലക്‌ഷനില്‍ 100 കോടി തിയറ്റര്‍ ഷെയര്‍ നേടുന്ന ആദ്യമലയാള ചിത്രം കൂടിയാണ്.

തിയറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും എന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ott mohanlal Empuraan prithviraj sukumaran actor mohanlal jiohotstar