/kalakaumudi/media/media_files/2025/03/28/RgeS0SoKbiXZKMVXNny6.jpg)
കൊച്ചി: മകള്‍ വിസ്മയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ജീവിതത്തില്‍ എന്നും സന്തോഷവും ചിരിയും നിറയട്ടെ എന്നായിരുന്നു മകളുടെ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്. മലയാള സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് തേരോട്ടം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റിലീസ് ദിനത്തില്‍ തന്നെ മകളുടെ ജന്മദിനം വന്നത് കൗതുകത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
മോഹന്‍ലാലിന്റെ വാക്കുകള്‍: ''ജന്മദിനാശംസകള്‍, മായക്കുട്ടി! ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ! ജീവിതം സന്തോഷവും ചിരിയും നിറയട്ടെ! നിന്നെ ഓര്‍ത്ത് ഈ അച്ഛന്‍ എന്നും അഭിമാനിക്കുന്നു. എപ്പോഴും സ്‌നേഹിക്കുന്നു.''
മോഹന്‍ലാലിന്റെ ഹൃദയസ്പര്‍ശിയായ ജന്മദിനാശംസ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. നിരവധി പേര്‍ മായയ്ക്ക് പിറന്നാള്‍ ആശംസകളുമായെത്തി. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വമ്പന്‍ സിനിമയായ എമ്പുരാന്റെ റിലീസ് ദിനം മകളുടെ ജന്മദിനം കൂടിയായത് ഏറെ സ്‌പെഷല്‍ ആണന്ന് ആരാധകര്‍ കുറിച്ചു.
'ഇപ്പുറത്ത് അച്ഛന്‍ മകള്‍ക്ക് കൊടുക്കുന്ന ജന്മദിന സമ്മാനം, അപ്പുറത്ത് മകന്‍ അച്ഛന് നല്‍കുന്ന സമ്മാനം' എമ്പുരാന്റെ റിലീസ് ദിവസത്തെ പ്രത്യേകം പരാമര്‍ശിച്ച് ഒരു ആരാധകന്‍ കുറിച്ചതിങ്ങനെയായിരുന്നു. 'പിറന്നാളും പടവും ഒരേ ദിവസം', 'അച്ഛന്‍ മകള്‍ക്കു നല്‍കിയ ബര്‍ത്ത്‌ഡേ ഗിഫ്റ്റ് കലക്കി' എന്നിങ്ങനെ രസകരമായ കമന്റുകളാണ് മായയുടെ ജന്മദിനാശംസകള്‍ക്കു ലഭിക്കുന്നത്.