/kalakaumudi/media/media_files/2025/01/26/IPz3p8dG2uqkg1h89hCP.jpg)
Empran
കൊച്ചി: മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. ആദ്യ ഭാഗമായ ലൂസിഫറിനെ വെല്ലുന്ന തരത്തിലുള്ള മേക്കിങ്ങും പെര്‍ഫക്ഷനുമായി എത്തുന്നതാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
ലഭിക്കുന്ന ഹൈപ്പിനൊത്ത് ആക്ഷനും മാസിനും കുറവില്ലാതെയാകും ലുസിഫറിന്റെ രണ്ടാം വരവ് എന്നത് എമ്പുരാന്‍ ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്. പൃഥ്വിരാജിന്റെ മറ്റൊരു വമ്പന്‍ മേക്കിംഗ് കൂടി എമ്പുരാനില്‍ കാണാനാകും എന്ന് തീര്‍ച്ചയാണ്. ഏവരും കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളില്‍ എത്തും.
ആന്റണി പെരുമ്പാവൂര്‍ സാരഥിയായ ആശീര്‍വാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ വാര്‍ഷികവും നരസിംഹം എന്ന സിനിമയുടെ ഇരുപത്തി അഞ്ചാമത്തെ വാര്‍ഷികവും ഇന്നാണ് എന്ന പ്രത്യേകതയും ഉണ്ട്.
മാത്രമല്ല, അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിച്ച ശേഷമായിരുന്നു മമ്മൂട്ടി വേദി വിട്ടത്. എമ്പുരാന്‍ മലയാള സിനിമയുടെ വിജയം ആകട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.
'രാജു ഇത്രയും ചെറിയൊരു പടമെടുക്കുമെന്ന് വിചാരിച്ചില്ല. നമ്മള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചെറിയ പടമാണിത്. എല്ലാ വിജയങ്ങളും നേരുന്നു. മലയാള സിനിമയുടെ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. നമുക്ക് അതില്‍ ഭാ?ഗമാകാന്‍ സാധിക്കട്ടെ. എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കുക', എന്നാണ് ടീസര്‍ ലോഞ്ചിന് പിന്നാലെ മമ്മൂട്ടി പറഞ്ഞത്. ഇത് കേട്ടതും നിറഞ്ഞ ചിരിയോട് കൈ തൊഴുത് പൃഥ്വിരാജ് എഴുന്നേറ്റ് നിന്നു.
ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ആശീര്‍വാദ് സിനിമാസിനും മമ്മൂട്ടി ആശംസയേകി. 'ആന്റണിയുടെ ആശീര്‍വാദ് ആണ് പ്രത്യേകം ആശീര്‍വാദം ആ?ഗ്രഹിക്കുന്നത്. പക്ഷേ ആശീര്‍വദിക്കാന്‍ മാത്രം എന്ത് അര്‍ഹതയാണ് എനിക്ക് ഉള്ളതെന്ന് അറിയില്ല. എല്ലാ ആശംസകളും സ്‌നേഹവും ആശീര്‍വാദ് ഫിലിംസിനും ആന്റണിക്കും എന്റെ പ്രിയപ്പെട്ട ലാലിനും നേരുന്നു. പൃഥ്വിരാജിന് വിജയാശംസകള്‍', എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.