പിന്നാലെയുണ്ട് ദളപതിയും ടീമും

മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം തിയറ്ററില്‍ എത്താന്‍ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കി. എല്ലാം ഒത്തുവന്നാല്‍ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ എമ്പുരാന്‍ മറികടക്കുമെന്നാണ് വിലയിരുത്തലുകള്‍.

author-image
Biju
New Update
sfhgh

കൊച്ചി: വലിയ ആവേശത്തോടെയാണ് മലയാളികള്‍ മാത്രമല്ല അന്യഭാഷാക്കാരും ആബ്രാം ഖുറേഷിയെ കാത്തിരിക്കുന്നത്.  പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ട്രെയിലര്‍ രാത്രി പുറത്തുവിട്ട് മിനിറ്റുകള്‍ക്കകമാണ് ലക്ഷോപലക്ഷം പേര്‍ കണ്ടത്. 

മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം തിയറ്ററില്‍ എത്താന്‍ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കി. എല്ലാം ഒത്തുവന്നാല്‍ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ എമ്പുരാന്‍ മറികടക്കുമെന്നാണ് വിലയിരുത്തലുകള്‍. 

ഈ അവസരത്തില്‍ ആദ്യദിനം കേരളത്തില്‍ മികച്ച കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷ സിനിമകളും ഇക്കൂട്ടത്തിലുണ്ട്. ലിസ്റ്റില്‍ ഒന്നാമതുള്ളത് ഒരു മലയാള സിനിമ അല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. മലയാളത്തിന്റെയും പ്രിയ ദളപതിയായ വിജയിയുടെ ലിയോ ആണ് ആദ്യദിനം കേരളക്കരയില്‍ മികച്ച കളക്ഷന്‍ നേടിയ സിനിമ. 12 കോടിയാണ് ലിയോയുടെ ഒപ്പണിംഗ് ഡേ കളക്ഷന്‍. 

ലിയോയുടെ കളക്ഷന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു സിനിമയും മറികടന്നിട്ടില്ല. ഈ കളക്ഷന്‍ എമ്പുരാന്‍ മറികടക്കുമെന്നാണ് ആരാധക പക്ഷം. പത്താം സ്ഥാനത്ത് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനും രജനികാന്തിന്റെ ജയിലറും ആണ്. 5.85കോടിയാണ് ഇരു സിനിമകളും നേടിയതെന്ന് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആദ്യദിനം കേരളത്തില്‍ നിന്നും പണംവാരിയ സിനിമകള്‍ ഇങ്ങനെ

1 ലിയോ : 12 കോടി 
2 കെജിഎഫ് 2 : 7.25 കോടി 
3. ഒടിയന്‍ : 7.22 കോടി 
4. ബീസ്റ്റ് : 6.65 കോടി 
5. ലൂസിഫര്‍ : 6.38 കോടി 
6. മരക്കാര്‍ : 6.35 കോടി 
7 പുഷ്പ 2 : 6.35 കോടി 
7. ഭീഷ്മപര്‍വ്വം : 6.20 കോടി 
8 ടര്‍ബോ : 6.15 കോടി 
9. സര്‍ക്കാര്‍ : 6.1 കോടി 
10. മലൈക്കോട്ടൈ വാലിബന്‍ / ജയിലര്‍ : 5.85 കോടി

 

actor mohanlal mohanlal Empuraan