'എന്ന്  സ്വന്തം പുണ്യാളന്‍' ജനുവരിയില്‍ എത്തും

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരിയില്‍ റിലീസ് ചെയ്യും. റിലീസ് അപ്ഡേറ്റിനൊപ്പം ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.

author-image
Athira Kalarikkal
New Update
anaswara & arjun

Ennu Swantham Punnyalan second look is out

അര്‍ജുന്‍ അശോകന്‍, ബാലു  വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം പുണ്യാളന്‍ ' എന്ന ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് പുറത്ത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരിയില്‍ റിലീസ് ചെയ്യും. റിലീസ് അപ്ഡേറ്റിനൊപ്പം ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

കഴിഞ്ഞ 12 വര്‍ഷമായി നിരവധി അഡ്വെര്‍ടൈസ്മെന്റുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അര്‍ജുന്‍ അശോകനും ബാലുവും അനശ്വരാ രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി. പുണ്യാളന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ പ്രേക്ഷകരില്‍ ഉദ്വേഗവും ആകാംഷയും ഉണര്‍ത്തിയിരുന്നു. അടുത്തകാലത്ത് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രങ്ങളായി തിളങ്ങിയ അനശ്വരാ രാജനും അര്‍ജുന്‍ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളന്‍'. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 

സാം സി എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : ജോഷി തോമസ് പള്ളിക്കല്‍, ഛായാഗ്രഹണം : റെണദീവ്, എഡിറ്റര്‍ : സോബിന്‍ സോമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സുരേഷ് മിത്രാകരി, പ്രൊഡക്ഷന്‍ അസ്സോസിയേറ്റ് : ജുബിന്‍ അലക്സാണ്ടര്‍, സെബിന്‍ ജരകാടന്‍, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ : അപ്പു മാരായി, സൗണ്ട് ഡിസൈന്‍ : അരുണ്‍ എസ് മണി, സൗണ്ട് മിക്‌സിങ് : കണ്ണന്‍ ഗണപത്, കാസ്റ്റിങ് ഡയറക്റ്റര്‍ : വിമല്‍ രാജ് എസ്, വി എഫ് എക്‌സ് : ഡിജിബ്രിക്ക്‌സ്, ലിറിക്സ് : വിനായക് ശശി കുമാര്‍, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷന്‍ ഡയറക്ടര്‍ : ഫീനിക്‌സ് പ്രഭു, മേക്കപ്പ് : ജയന്‍ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടര്‍ : സാന്‍വിന്‍ സന്തോഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍ : ആശിഷ് കെ എസ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്,ഡിസൈന്‍ : സീറോ ഉണ്ണി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : അനന്തകൃഷ്ണന്‍.പി.ആര്‍, പിആര്‍ഓ : ശബരി.

 

arjun ashokan malayalam movie anaswara rajan