ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നോട്ടീസയച്ച്‌ എക്‌സൈസ്; ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഹാജറാവണം

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്.  തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം.

author-image
Akshaya N K
New Update
sreenath and shine.

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്. 

തസ്ലീമയുടെ ഫോണില്‍ കൂടുതല്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ്‌ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണ് എന്നാണ് സ്ഥിതീകരണം.

 ഷൈന്‍ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും,ലഹരി ഉപയോഗിക്കുന്ന മറ്റ് നടന്‍മാരെ ഷൈനിന് നന്നായി അറിയുമെന്നും തസ്ലീമ എക്‌സൈസിന് മൊഴി നല്‍കിയിരുന്നു.

തസ്ലീമയെ അറിയാമെന്ന് ഷൈനും മൊഴി നല്‍കിയിരുന്നു. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് എക്‌സൈസ് പരിശോധന നടത്തും.

alappuzha shine tom chacko sreenath bhasi cannabis