നൃത്തപരിപാടികളുടെ പേരിൽ മലയാള സിനിമയിൽ വിലക്ക് നേരിട്ടു: ഷംന കാസിം

ചില സിനിമകളുടെ കരാർ രൂപപ്പെടുത്തുമ്പോൾ തന്നെ രണ്ടു മാസമെങ്കിലും സ്റ്റേജ് ഷോകൾ പാടില്ലെന്നു നിബന്ധന വയ്ക്കാറുണ്ട്.

author-image
Vishnupriya
New Update
ar

ദുബായ്: സ്റ്റേജ് ഷോകളുടെ പേരിൽ മലയാള സിനിമയിൽ തനിക്ക് വിലക്ക് നേരിട്ടതായി നടി ഷംന കാസിം. നൃത്തപരിപാടികളുടെ പേരിൽ വലിയ ഒരു സിനിമയിൽ അവസരം നഷ്ടപ്പെട്ടു. ചില സിനിമകളുടെ കരാർ രൂപപ്പെടുത്തുമ്പോൾ തന്നെ രണ്ടു മാസമെങ്കിലും സ്റ്റേജ് ഷോകൾ പാടില്ലെന്നു നിബന്ധന വയ്ക്കാറുണ്ട്. ഇത്തരം നിർദേശങ്ങൾ തള്ളിക്കളഞ്ഞതാവാം തനിക്ക് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനു കാരണമെന്നും ഷംനാ കാസിം പറഞ്ഞു. 

എന്നാൽ, വിവാഹ ശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോൾ മലയാളത്തിൽ അവസരമില്ല. അന്ന്, അവർ പറയുന്നതു കേട്ട് നൃത്തം വേണ്ടെന്നു വച്ചിരുന്നെങ്കിൽ ഇന്നു സിനിമയും നൃത്തവും ഉണ്ടാവില്ലായിരുന്നു എന്നും അവർ പറഞ്ഞു.

ദുബായിൽ പുതിയതായി ആരംഭിച്ച ഷംന കാസിം ഡാൻസ് സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ നൃത്തം, ബോളിവുഡ് ഡാൻസ്, ഫിറ്റ്നസ് ഡാൻസ് എന്നിവയാണ് ഷംനയുടെ ഡാൻസ് സ്റ്റുഡിയോയിൽ പരിശീലിപ്പിക്കുന്നത്. ഷംനയും മറ്റ് രണ്ടു പേരുമാണ് അധ്യാപകർ. 

stage show Shamna Kasim