വിശ്വാസം ഈ ലോകത്തിലെ മറ്റെന്തിനേക്കാളും നമ്മളെ സുഖപ്പെടുത്തും; ആത്മീയ വിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഉപാസന കാമിനേനി കൊനിഡേല

അതില്‍ ഒരു വ്യക്തിപരമായ സംഭവം അവര്‍ ഓര്‍മ്മിക്കുകയും തന്റെ വിശ്വാസം ഈ ആത്മീയ പരിശീലനം സ്വീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെങ്ങനെയെന്ന് പങ്കുവെക്കുകയും ചെയ്തു.

author-image
Sneha SB
New Update
UPASANA


സായ് ബാബ വ്രതം മതപരമായി ആചരിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഉപാസന കാമിനേനി കൊനിഡേല. അത് ഒരു മികച്ച വ്യക്തിയാകാന്‍ തന്നെ എങ്ങനെ സഹായിച്ചു എന്നും അവര്‍ പങ്ക് വെച്ചു. എപ്പോഴും ആത്മീയതയിലും വിശ്വാസത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന ഉപാസന അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയില്‍ ആണ്, ദിവ്യ വ്യക്തിത്വമായ സായ് ബാബയോടുള്ള തന്റെ ഭക്തിയെക്കുറിച്ച് സംസാരിച്ചത്. ആത്തമ്മാസ് കിച്ചണിന്റെ ഒരു ലഘുലേഖയില്‍ നിന്നുള്ള ശ്ലോകങ്ങളും മന്ത്രങ്ങളും വായിച്ചുകൊണ്ട് കൊണ്ടാണ് ഈ വീഡിയോയില്‍ വ്രതം ആചരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ സംസാരിച്ചത്. 


അതില്‍ ഒരു വ്യക്തിപരമായ സംഭവം അവര്‍ ഓര്‍മ്മിക്കുകയും തന്റെ വിശ്വാസം ഈ ആത്മീയ പരിശീലനം സ്വീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെങ്ങനെയെന്ന് പങ്കുവെക്കുകയും ചെയ്തു. എല്ലാവരും തങ്ങള്‍ക്ക് മനസ്സിലാകുന്നത് എന്താണെന്ന് സ്വയം കണ്ടെത്തണമെന്ന് താന്‍ കരുതുന്നു എന്നും തന്റെ ഭര്‍ത്താവിന് അത് അയ്യപ്പ സ്വാമിയാണ് എങ്കില്‍ തനിക്ക് അത് സായ് ബാബയാണ് എന്നും അവര്‍ വെളിപ്പെടുത്തി. കുട്ടിക്കാലം മുതല്‍, കുടുംബത്തില്‍ നിന്ന് ലഭിച്ച ദൈവവിശ്വാസം തനിക്ക് വളരെ ശക്തമായ ഒരു അടിത്തറ നല്‍കി എന്നും തന്റെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ താന്‍ വളരെ ദുഷ്‌കരമായ ഒരു സമയത്തിലൂടെ കടന്നുപോയപ്പോള്‍ ആണ് 'എന്തുകൊണ്ട് സായ് ബാബ വ്രതം പരീക്ഷിച്ചുകൂടാ?' എന്ന ചോദ്യം അവരില്‍ നിന്ന് ഉണ്ടായതെന്നും ഉപാസന പറഞ്ഞു.

കഥകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ മാറാന്‍ തുടങ്ങുകയും താന്‍ കൂടുതല്‍ പോസിറ്റീവായതോടെ തന്റെ ചുറ്റുമുള്ള ആളുകളും കൂടുതല്‍ പോസിറ്റീവായി മാറാന്‍ തുടങ്ങിയെന്നും ഉപാസന പറഞ്ഞു. ഈ ചെറിയ മാറ്റങ്ങള്‍ താന്‍ ഒരു മികച്ച വ്യക്തിയായി മാറുന്നുവെന്ന് മനസ്സിലാക്കാന്‍ തന്നെ സഹായിച്ചു എന്നത് കൊണ്ടാണ് ഈ വ്രതം തനിക്ക് ഇത്രയധികം അര്‍ത്ഥമുള്ളത് ആകുന്നതെന്നും അവര്‍ പറയുന്നു. വിശ്വാസം ഈ ലോകത്തിലെ എന്തിനേക്കാളും നമ്മളെ സുഖപ്പെടുത്തുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നും ഉപാസന കൂട്ടിച്ചേര്‍ത്തു.

തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം, ഉപാസന കാമിനേനി കൊനിഡേല ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആത്മീയത സ്വീകരിക്കാനും ഉപവാസം അനുഷ്ഠിക്കുന്നത് പരിഗണിക്കാനും പ്രോത്സാഹിപ്പിച്ചു.  വിശ്വാസത്തിന്റെയും ഉപവാസത്തിന്റെയും ശക്തിയെക്കുറിച്ചുള്ള അവരുടെ ചിന്തകള്‍ അതിന്റെ പരിവര്‍ത്തന ശേഷിയെ അടിവരയിടുന്നു എന്നതിനൊപ്പം ആത്മാര്‍ത്ഥതയോടും ഭക്തിയോടും കൂടി ഈ പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ പലരെയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

 

spirituality