താന്‍ മരിച്ചു എന്ന വാര്‍ത്ത പങ്കുവച്ച് ജി വേണുഗോപാല്‍; വാര്‍ത്തയിലെ നര്‍മ്മം പറഞ്ഞ് ഗായകന്‍

പ്രശസ്ത ഗായകന്‍ ജി വേണുഗോപാല്‍ അര്‍ബുധ ബാധിതനായി മരിച്ചു എന്ന പോസ്റ്ററാണ് സോഷ്യൽ മീ‍ഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.ഇത് രണ്ടാമത്തെ തവണയാണ് ഗായകനെ കുറിച്ച് വ്യാജ വാര്‍ത്ത വരുന്നത്.

author-image
Akshaya N K
New Update
ggg

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പ്രശസ്തരുടെ വ്യാജ മരണവാർത്തകള്‍ നിത്യ സംഭവമാണ്.ഇപ്പോള്‍ അങ്ങനൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രശസ്ത ഗായകന്‍ ജി വേണുഗോപാല്‍ അര്‍ബുധ ബാധിതനായി മരിച്ചു എന്നാണ് വാര്‍ത്ത. ഇത് രണ്ടാമത്തെ തവണയാണ് ഗായകനെ കുറിച്ച് വ്യാജ വാര്‍ത്ത വരുന്നത്.

ഇതിനെതിരെ നര്‍മ്മത്തോടെ പ്രതികരിച്ചിരികികുകയാണ്‌ അദ്ദേഹം. ഫെയ്സ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

'' ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറി. ഇനി ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ ?''  

വ്യാജ മരണവാർത്ത പ്രചരിപ്പിച്ച വിഡിയോയുടെ സ്ക്രീൻഷോട്ടും വേണുഗോപാൽ പങ്കുവെച്ചിട്ടുണ്ട്. "മരണം കീഴടക്കി, കണ്ണീരായി ഗായകൻ വേണുഗോപാൽ" എന്ന പോസ്റ്ററാണ് സോഷ്യൽ മീ‍ഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 

fake news death g venugopal