പ്രിയപ്പെട്ടവരേ,
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഞാൻ നിർമ്മിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആസിഫ് അലി നായകനായി നവാഗതനായ സേതുനാഥ് സംവിധാനം ചെയ്യുന്ന "അഭ്യന്തര കുറ്റവാളി" ചിത്രീകരണം 2024 ആഗസ്റ്റ് 5 ന് ആരംഭിച്ച്, 2024ഒക്ടോബറിൽ പൂർത്തിയാവുകയും ചെയ്തു . ആസിഫ് അലിയുടെ മനോഹരമായ കുടുംബചിത്രം പ്രേക്ഷകരിൽ എത്തിക്കാനാണ് ഞാനും എന്റെ ടീം അംഗങ്ങളും പരിശ്രമിക്കുന്നത്. 2025 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു ഞങ്ങളുടെ ഉദ്ദേശം.
എന്നാൽ ഈ ചിത്രത്തിനെതിരെ ചില വ്യക്തികളുടെ സ്വാർത്ഥ താൽപ്പര്യങ്ങളും ഗൂഢാലോചനയുടെയും ഭാഗമായി എനിക്കെതിരെയും ആസിഫ് അലി ഉൾപ്പെടെയുള്ള മറ്റു അണിയറ പ്രവർത്തകരുടെയും പേരിൽ വ്യാജ പരാതികൾ പല കോടതികളിലായി സമർപ്പിച്ചു. പ്രസ്തുത കോടതികളെ തെറ്റിദ്ധരിപ്പിച്ചു ഈ ചിത്രത്തിന്റെ റിലീസ് ഏതാനും ആഴ്ചകൾക്കു മുൻപ് തടയുകയുണ്ടായി . എനിക്കോ ഇതിന്റെ അണിയറ പ്രവർത്തകർക്കോ അറിവോ കേട്ട് കേൾവിയോ പോലും ഇല്ലാത്ത സാമ്പത്തിക തട്ടിപ്പ് എന്ന പേരിലുള്ള വ്യാജ ആരോപണങ്ങൾ ആണ് ആലപ്പുഴ സ്വദേശിയായ അനീഷ് .P.K എന്ന വ്യക്തിയും ഹരിപ്പാട് സ്വദേശിയായ വിവേക് വിശ്വനാഥൻ നായർ എന്ന വ്യക്തിയും ഉന്നയിച്ചു കോടതിയെ തെറ്റിദ്ധരിപ്പിച്ചു ഉത്തരവ് സമ്പാദിച്ചത് .
ഈ ആരോപണങ്ങൾക്ക് എതിരെ ഒന്നും തന്നെ പ്രതികരിക്കാതെ നിയമപരമായി പോരാടാനായിരുന്നു ഞങ്ങളുടെ തീരുമാനം. എന്റെ നിയമപോരാട്ടങ്ങൾക്കൊടുവിൽ അനീഷ് .P.K തെറ്റിദ്ധരിപ്പിച്ചു ചിത്രത്തിനെതിരെ സമ്പാദിച്ച സ്റ്റേ 16.01.2025 ൽ ബഹുമാനപ്പെട്ട എറണാകുളം ജില്ലാ കോടതി റദ്ദാക്കുകയും വിശ്വസനീയമല്ലാത്ത കാരണങ്ങൾ ആരോപിച്ച വിവേക് വിശ്വനാഥൻ നായർ സമ്പാദിച്ച സ്റ്റേ ബഹുമാനപ്പെട്ട എറണാകുളം സബ്കോടതി റദ്ദാക്കി ഹർജി 18.01.2025 ൽ തള്ളി ഉത്തരവുണ്ടാകുകയും ചെയ്തു.
എനിക്കും ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിനും എതിരെ മേൽ പറഞ്ഞ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു ഇത്തരം കോടതി വിലക്കുകൾ സമ്പാദിച്ച മേൽ പറഞ്ഞ വ്യക്‌തികളുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ല. ഈ സത്യം ഉൾകൊണ്ടുകൊണ്ടായിരിക്കണം ബഹുമാനപെട്ട കോടതികൾ എനിക്ക് അനുകൂലമായി മേല്പറഞ്ഞ ഉത്തരവുകൾ പുറപ്പെടുവിച്ചത് .
കടന്നു പോയ ഈ ദിവസങ്ങളിൽ ഈ വ്യാജ പ്രചാരണങ്ങൾ മൂലവുവും വ്യക്തി ഹത്യ മൂലവും ഞാനും ഈ സിനിമയിലെ ടീമംഗങ്ങളും അനുഭവിച്ച യാതനകൾക്കും തെറ്റു ചെയ്യാതെ ഞങ്ങൾക്കുണ്ടായ ദുഷ്പേരിനും നടത്തിയവർക്കെതിരെ ഞങ്ങൾ ഇനിയും നിയമപോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും.ഈ നിയമ പോരാട്ടത്തിൽ ഞങ്ങൾക്ക് വേണ്ടി കോടതികളിൽ ഹാജരായ അഡ്വ :സുകേഷ് റോയി ,അഡ്വ :മീര മേനോൻ എന്നിവർക്കു നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങളുടെ ചിത്രം നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് ഉടൻ എത്തും.
സ്നേഹപൂർവം,
നൈസാം സലാം
നിർമ്മാതാവ്
നൈസാം സലാം പ്രൊഡക്ഷൻസ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
