പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു

7ാം വയസ്സില്‍ 1955-ല്‍ മഹാകവി കാളിദാസയായിരുന്നുഅരങ്ങേറ്റചിത്രം.ഇരുന്നൂറിലധികം സിനിമകളില്‍ അവര്‍ വേഷമിട്ടിട്ടുണ്ട്.

author-image
Sneha SB
New Update
SAROJA DEVI

പ്രശസ്ത തെന്നിന്ത്യന്‍ നടി ബി സരോജ ദേവി അന്തരിച്ചു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.17ാം വയസ്സില്‍ 1955-ല്‍ മഹാകവി കാളിദാസയായിരുന്നു അരങ്ങേറ്റചിത്രം.ഇരുന്നൂറിലധികം സിനിമകളില്‍ അവര്‍ വേഷമിട്ടിട്ടുണ്ട്. എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നന്‍ അവരെ പ്രശസ്തിയിലേക്കുയര്‍ത്തി. കന്നഡ, തമിഴ്, തെലുഗു സിനിമകളില്‍ 60-കളില്‍ തിളങ്ങി നിന്ന നായികയാണ്. കന്നടയില്‍ രാജ് കുമാറിന്റയും തെലുഗില്‍ എന്‍ടിആറിന്റെയും തമിഴില്‍ എംജിആര്‍, ശിവാജി ഗണേശന്‍ എന്നിവരുടെയും നിരവധി ചിത്രങ്ങളില്‍ നായികയായി. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാര്‍ നായകനായ 'സാര്‍വ ഭൗമ' (2019) ആണ്. രാജ്യം ആജീവാനന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 1969ല്‍ രാജ്യം പദ്മശ്രീയും 1992ല്‍ പദ്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു.

passes away actress