/kalakaumudi/media/media_files/2025/12/03/iffk-2025-12-03-13-24-06.jpg)
തിരുവനന്തപുരം: ഈ മാസം 12 മുതൽ 19 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഈ വർഷം രാജ്യാന്തര ശ്രദ്ധ നേടിയ 4 അനിമേഷൻ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു .
അനിമേഷൻ ചിത്രങ്ങൾക്കു മാത്രമായി ഫ്രാൻസിൽ 1960 മുതൽ സംഘടിപ്പിക്കപ്പെടുന്ന അനെസി അനിമേഷൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം നേടിയ ചിത്രങ്ങളാണ് സിഗ്‌നേച്ചേഴ്‌സ് ഇൻ മോഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചൈനീസ് ചിത്രമായ ദ ഗേൾ ഹു സ്‌റ്റോൾ ടൈം(ചൈന) ഫ്രാൻസ് അമേരിക്കൻ സംരംഭമായ ആർക്കോ ഫ്രാൻസ് ഗിനിയ സംരംഭമായ അല്ലാഹ് ഈസ് നോട്ട് ഒബൈ്‌ളജ്ഡ് സ്‌പെയിൻ, ഫ്രാൻസ്, ബൽജിയം, ചിലെ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഒലിവിയ ആൻഡ് ദി ഇൻവിസിബിൾ എർത്ത്‌ക്വേക് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തുടരുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
