തമിഴ് ചലച്ചിത്ര നടന്‍ രാജേഷ് (75) അന്തരിച്ചു. രക്തസമ്മര്‍ദ്ദം മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അന്ത്യം.കെ. ബാലചന്ദ്രന്റെ 'അവള്‍ ഒരു തൊടര്‍ക്കതൈ' എന്ന ചിത്രത്തിലൂടെയാണ് രാജേഷ് ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട്'കന്നിപ്പറുവത്തിലെ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി നായകനായി എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി 150-ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.നടന്‍ എന്ന നിലയില്‍ മാത്രമല്ല, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, എഴുത്തുകാരന്‍, ടെലിവിഷന്‍ നടന്‍ എന്നീ നിലകളിലും തന്റേതായ ഒരു ഇടം നേടിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അന്ത ഏഴു നാടുകള്‍, പയനങ്ങള്‍ മുടിവതില്ലൈ, സത്യ, വിരുമാണ്ടി, മഹാനദി എന്നീ ചിത്രങ്ങളിലെ വേഷങ്ങളാണ് അദ്ദേഹത്തിന്റെ അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവച്ചത്. വിജയ് സേതുപതി-കത്രീന കൈഫ് എന്നിവര്‍ അഭിനയിച്ച മെറി ക്രിസ്മസ് എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ചത്.സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കപ്പുറം, സോഷ്യല്‍ മീഡിയയിലെ ആരോഗ്യ അവബോധ പരിപാടികളിലെ സജീവ പങ്കാളിത്തത്തിലൂടെയും രാജേഷ് അറിയപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി രാധിക ശരത്കുമാര്‍ സോഷ്യല്‍ മീഡിയയില്‍ ദുഃഖം രേഖപ്പെടുത്തി.