അനുവാദം കൂടാതെ സ്ത്രീകളെ ചുംബിച്ചു വിവാദങ്ങളിൽ സജീവമായ ഉദിത് നാരായണനെ പരിഹസിച്ചു പാപ്പരാസികൾ. ‘ദ് റോഷൻസ്’ എന്ന ഡോക്യുമെന്ററി സീരീസിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഫോട്ടോയ്ക്കു പോസ് ചെയ്യവെ ‘സർ നമുക്കൊന്ന് ചുംബിച്ചാലോ’ ആരാധകൻ ചോദിച്ചു.
അത് കേട്ട് ഒന്നും പ്രതികരിക്കാതെ ചെറു ചിരിയോടെ വേദിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. ഉദിത് നാരായണനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.
ഇതെല്ലാം തമാശയാണെന്നും അതിനെ ആ രീതിയിലേ കാണാൻ പാടുള്ളു എന്ന് ആരധകർ രംഗത്തെത്തി. ഏതാനും ആഴ്ചകൾക്കു മുൻപായിരുന്നു ഗായകനെ വിവാദത്തിലാക്കിയ സംഭവം നടന്നത്. ലൈവ് സംഗീതപരിപാടിക്കിടെ സെൽഫിയെടുക്കാൻ ഒരു സ്ത്രീ വന്നപ്പോൾ അനുവാദം കൂടതെ ഉദിത് അവരെ ചുംബിക്കുകയായിരുന്നു.
വിഡിയോ വൈറലായപ്പോൾ പഴയ ചില വിഡിയോകൾ പുറത്തു വന്നു. മുൻനിരഗായികമാരായ ശ്രേയ ഘോഷാൽ, അൽക്ക യാഗ്നിക് തുടങ്ങിയവരെ ഉദിത് നാരായണ്‍ ചുംബിക്കുന്ന രംഗങ്ങളായിരുന്നു അത്. ഉദിതിന്റെ പെട്ടന്നുള്ള പെരുമാറ്റം അവർ അസ്വസ്‌ഥരാകുന്നതും വിഡിയോയിൽ കാണാം.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഗായകനെതിരെ വിമർശനവുമായി ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. അതേസമയം, സംഗീതപരിപാടി കാണാനെത്തിയ സ്ത്രീകളെ ചുംബിച്ച വിഷയത്തിൽ വിശദീകരണവുമായി ഉദിത് നാരായൺ രംഗത്തെത്തി. ഗായകർ പൊതുവെ സ്നേഹമുള്ളവർ ആണെന്നും അവരുടെ സ്നേഹ പ്രകടനത്തെ തെറ്റായി എടുക്കേണ്ട എന്നുമാണ് ഉദിത് നാരായണൻ പറഞ്ഞു.
സംഭവത്തിൽ ഉദിത് മാപ്പ് പറയണമെന്നും അല്ലാതെ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കുകയല്ല വേണ്ടതെന്നും വിമർശനങ്ങൾ ഉയർന്നു.