നവ ലോകത്തിൽ സിനിമകൾക്ക് ഭാഷയുടെ അതിർവരമ്പില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കയാണ്. ആദ്യ കാലങ്ങളിൽ ഡിവിഡി സിഡികൾ ആയിരുന്നെങ്കിൽ ഇന്നത് വിരൽ തുമ്പിലുള്ള ഒടിടി പ്ലാറ്റുഫോമുകളാണ്. ആഗോള തലത്തിലാണ് ഇന്ന് സിനിമകൾ ശ്രദ്ധിക്കപ്പെടുന്നത്.
അതിലെ ഏറ്റവും ഒടുവിലുള്ള തെളിവാണ് മമ്മൂട്ടിയുടെ ഭ്രമയുഗം സിനിമ. ഇംഗ്ലണ്ടിലെ ഫിലിം സ്കൂളില്‍ മലയാള ചിത്രം ഭ്രമയുഗം മുന്‍നിര്‍ത്തി അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വീഡിയോ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ്. അലന്‍ സഹര്‍ അഹമ്മദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ വീഡിയോ ആദ്യം പങ്കുവച്ചത്.
പിന്നാലെ ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍, സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യര്‍, ഭ്രമയുഗത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്‍ അശോകന്‍ എന്നിവരെല്ലാം ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലുള്ള യൂണിവേഴ്സിറ്റി ഫോര്‍ ദി ക്രിയേറ്റീവ് ആര്‍ട്സിലെ ക്ലാസ് റൂം ആണ് വീഡിയോയില്‍ ഉള്ളത് എന്നാണ് അതില്‍ത്തന്നെ എഴുതിയിരിക്കുന്നത്. മലയാളി സിനിമാപ്രേമികള്‍ ഈ വീഡിയോ കാര്യമായി ഏറ്റെടുക്കുന്നുണ്ട്. ലോകനിലവാരമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് സംഭവിക്കുന്നു എന്നതിന്‍റെ തെളിവായാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത്.
പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റ് ൽ ആണ് ചിത്രീകരിച്ച ഭ്രമയുഗം ഹൊറർ ത്രില്ലർ ആണ് 2024 ഫെബ്രുവരിയിലാണ് റിലീസായത്. ആഗോള തലത്തിൽ 60 കോടിയോളം കളക്ട് ചെയ്തിരുന്നു.