ടി.വി. ചന്ദ്രന്റെ 50വർഷത്തെ ചലച്ചിത്രജീവിതം ആഘോഷമാക്കാനൊരുങ്ങി ഫിലിം സൊസൈറ്റി

ടി.വി.ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷം കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം 26 മുതൽ മാർച്ച് 1 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ അറിയിച്ചു.

author-image
Shyam
New Update
ottmovie

കൊച്ചി: ടി.വി.ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷം കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം 26 മുതൽ മാർച്ച് 1 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫിലിം സൊസൈറ്റിസ് ഫെഡറേഷൻ കേരള ഘടകവും എറണാകുളത്തെ ഫിലിം സൊസൈറ്റികളും ചേർന്നാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

26ന് വൈകിട്ട് 6ന് ഇടപ്പള്ളി ചങ്ങമ്പുഴ ഗ്രന്ഥശാലയിൽ ടി.വി. ചന്ദ്രന്റെ 'മോഹവലയം' എന്ന സിനിമയുടെ പ്രദർശനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. 27ന് വൈകിട്ട് 6.30 ന് ചങ്ങമ്പുഴ ഗ്രന്ഥശാലയിൽ 'ആലീസിന്റെ അന്വേഷണം, 28ന് രാവിലെ 10 ന് എറണാകുളം സംഗീത തീയേറ്ററിൽ 'പൊന്തൻ മാട' എന്നീ സിനിമകൾ പ്രദർശിപ്പിക്കും. 28ന് വൈകിട്ട് 5ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സെമിനാറും ഓപ്പൺ ഫോറവും നടക്കും.
'ടി.വിചന്ദ്രൻ സിനിമകൾ: ചരിത്രം രാഷ്ട്രീയം സംസ്‌കാരം' എന്ന വിഷയത്തിൽ സെമിനാർ നടത്തും. 7.30ന് 'ഓർമ്മകൾ ഉണ്ടായിരിക്കും' സിനിമ പ്രദർശിപ്പിക്കും. മാർച്ച് 1ന് വൈകിട്ട് 5ന് ചേരുന്ന പൊതു സമ്മേളനം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ടി.വി. ചന്ദ്രനെ ആദരിക്കും. സിനിമ പ്രവർത്തകരായ കമൽ, സിബിമലയിൽ, ബി. ഉണ്ണികൃഷ്ണൻ,
ജോഷി മാത്യു, സണ്ണി ജോസഫ്, കെ.ജി.ജയൻ, സന്തോഷ് തുണ്ടിയിൽ, വേണു ഗോപാൽ, വി.കെ. ശ്രീരാമൻ, കുക്കു പരമേശ്വരൻ,​ ലാൽ, ഇന്ദ്രൻസ്, ജോയി മാത്യു, വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, സുധീഷ്, ഇർഷാദ്, പ്രിയങ്ക തുടങ്ങിയവർ പങ്കെടുക്കും.

malayalam movie