പുതിയ ധനുഷ് ചിത്രത്തിന്റെ സെറ്റിൽ വൻ തീപിടിത്തം

ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‍ലി കടൈ എന്ന ചിത്രത്തിന്റെ തേനി ആണ്ടിപ്പട്ടിയിലെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം.ശക്തമായ കാറ്റിൽ തീ പടർന്നുപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

author-image
Akshaya N K
New Update
d
ചെന്നൈ: ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‍ലി കടൈ എന്ന ചിത്രത്തിന്റെ തേനി ആണ്ടിപ്പട്ടിയിലെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം.
ശക്തമായ കാറ്റിൽ തീ പടർന്നുപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ധനുഷ് ഉൾപ്പെടെ സിനിമാ സംഘത്തിലെ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.  അഗ്നിശമന സേന സ്ഥലത്ത് എത്തി ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ തീ അണച്ചു.അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.   ഒക്ടോബർ 1ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ്‌ ധനുഷ്, നിത്യ മേനോൻ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഇഡ്‍ലി കടൈ.

movie tamil movie fire accident Dhanush tamil movie news