ആദ്യ ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗ്, രജനികാന്തിന്റെ വേട്ടയ്യന് വന്‍ കുതിപ്പ്

രജനികാന്ത് ചിത്രങ്ങളുടെ റിലീസ് ആരാധകര്‍ക്ക് വലിയ ഉത്സവമാണ്. ഒടുവില്‍ ഇറങ്ങിയ ചിത്രമായ ജയിലര്‍ ആഗോളതലത്തില്‍ വാരികൂട്ടിയത് 600 കോടിയാണ്.

author-image
Rajesh T L
New Update
rajanikanth

രജനികാന്ത് ചിത്രങ്ങളുടെ റിലീസ് ആരാധകര്‍ക്ക് വലിയ ഉത്സവമാണ്. ഒടുവില്‍ ഇറങ്ങിയ ചിത്രമായ ജയിലര്‍ ആഗോളതലത്തില്‍ വാരികൂട്ടിയത് 600 കോടിയാണ്. ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ വേട്ടയ്യന്‍ ഒന്നാം ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗില്‍ തന്നെ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. 12.51 കോടി രൂപയാണ് ചിത്രം ആദ്യ ദിവസം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയത്. ഒക്ടോബര്‍ 10-ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിനായി സിനിമാ ഇന്‍ഡസ്ട്രിയും രജനികാന്തിന്റെ ആരാധകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

vettayyan Rajanikanth advance booking