ഓട്ടോഡ്രൈവറായി നാടന്‍ വേഷത്തില്‍ നിവിന്‍ പോളി എത്തുന്ന മലയാള ചിത്രം ഡോള്‍ബി ദിനേശന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 1001 നുണകള്‍, സര്‍ക്കീട്ട് എന്നീ സിനിമകള്‍ക്കു ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ്.
ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാസ് ആണ്. നിധിന്‍ രാജ് ആരോള്‍ എഡിറ്റിങും, ചിത്രത്തിന്റെ സൗണ്ട് കൈകാര്യം ചെയ്യുന്നത് സിങ്ക് സൗണ്ടാണ്.
മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.