/kalakaumudi/media/media_files/2025/11/08/samantha-2025-11-08-15-53-46.jpg)
വളരെനാളായി തെന്നിന്ത്യൻ സിനിമാലോകത്ത് നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടുന്നതായിരുന്നു നടി സാമന്ത കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ചിത്രവും അതോടൊപ്പം പങ്കുവെച്ച കുറിപ്പും .
സംവിധായകൻ രാജ് നിധിമോരുവിനെ ചേർത്തുപിടിച്ചു സാമന്ത പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് '.ചുറ്റിലും സുഹൃത്തുക്കളും കുടുംബാഗങ്ങളും.
കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുവയ്പ്പുകൾ ഞാൻ നടത്തിയിട്ടുണ്ട്. മുന്നോട്ടേക്ക് പോകുമ്പോൾ റിസ്‌കുകൾ എടുത്തു, എന്റെ അവബോധത്തെ വിശ്വസിച്ചു, ഒരിപാട് കാര്യങ്ങൾ പഠിച്ചു.
ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഞാൻ കണ്ടുമുട്ടിയതിൽ വച്ച് ഏറ്റവും മിടുക്കരും, കഠിനാധ്വാനികളും, ഏറ്റവും ആധികാരികരുമായ ചില ആളുകളോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്.
വളരെയധികം വിശ്വാസത്തോടെ, ഇത് പുതിയൊരു തുടക്കം മാത്രം 'ഇങ്ങിനെയായിരുന്നു സാമന്ത പങ്കുവെച്ച പോസ്റ്റ് .
നടൻ നാഗചൈതന്യയുമായുള്ള വിവാഹ മോചനവും പിന്നീട് അവർ കടന്നുപോയ രോഗാവസ്ഥയെക്കുറിച്ചുമെല്ലാം വളരെയധികം സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെയ്ക്കാറുള്ള സാമന്ത ഇപ്പോൾ പുതിയ തന്റെ വിശേഷമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
