നടി ഗ്രേസ് ആന്റണിയ്ക്ക് മിന്നു ചാര്‍ത്തി എബി

മ്യൂസിക് കമ്പോസര്‍, മ്യൂസിക് പ്രൊഡ്യൂസര്‍ എന്നീ രീതികളില്‍ പ്രശസ്തനാണ് എബി ടോം സിറിയക്. 2016 ല്‍ പുറത്തിറങ്ങിയ പാവാട എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു.

author-image
Biju
New Update
grace

കൊച്ചി: സംഗീത സംവിധായകന്‍ എബി ടോം സിറിയക്കും നടി ഗ്രേസ് ആന്റണിയും വിവാഹിതരായി. സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച തുതിയൂര്‍ ഔര്‍ ലേഡി ഓഫ് ഡോളേഴ്‌സ് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം.

'ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആള്‍ക്കൂട്ടമില്ല. ഒടുവില്‍ ഞങ്ങള്‍ ഒന്നായി'എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാര്‍ത്ത അറിയിച്ചത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു. വരന്റെ പേരോ ചിത്രമോ ഗ്രേസ് വെളിപ്പെടുത്തിയിരുന്നില്ല.

ഏറെ നാളായി പ്രണയത്തിലായിരുന്നു ഗ്രേസും എബിയും. പരവരാകത്ത് ഹൗസില്‍ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കല്‍ ഹൗസില്‍ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോള്‍ സ്ഥിരതാമസം.

മ്യൂസിക് കമ്പോസര്‍, മ്യൂസിക് പ്രൊഡ്യൂസര്‍ എന്നീ രീതികളില്‍ പ്രശസ്തനാണ് എബി ടോം സിറിയക്. 2016 ല്‍ പുറത്തിറങ്ങിയ പാവാട എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുള്‍പ്പെടെ 300 ലധികം സിനിമകളിലും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നരിവേട്ട, ലോക, അന്താരാഷ്ട്ര നെറ്റ്ഫ്‌ലിക്‌സ് പരമ്പരകള്‍ എന്നിവയിലും എബി ടോം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുമ്പളങ്ങി നൈറ്റ്‌സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂണ്‍, അപ്പന്‍, നുണക്കുഴി തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗ്രേസ് ആന്റണി 2016 ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍, മാളവിക മേനോന്‍, രജിഷ വിജയന്‍, സ്രിന്റ, നൈല ഉഷ, നിരഞ്ജന അനൂപ്, കനി കുസൃതി, വിന്‍സി, സാനിയ ഇയ്യപ്പന്‍, ഉണ്ണിമായ, ഷറ ഫിബില, ഷറഫുദ്ദീന്‍, അപര്‍ണ ദാസ്, ശ്യാം മോഹന്‍ തുടങ്ങി സിനിമാരംഗത്തു നിന്നും നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

GRACE 2