മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായ ബസൂക്ക എന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരപകടത്തേക്കുറിച്ചുള്ള കുറിപ്പു ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുകയാണ് ചിത്രത്തില്‍ പ്രധാനമായൊരു മുഴുനീളന്‍ വേഷം ചെയ്ത നടൻ ഹക്കിം ഷാജഹാന്‍. ഗെയിമറായ സണ്ണി എന്ന കഥാപാത്രമായാണ് നടൻ ചിത്രത്തിലെത്തിയത്.
"ചിത്രീകരണത്തിനിടെ എനിക്കൊരു അപകടമുണ്ടായി. അത് തലച്ചോറിൽ ക്ഷതമുണ്ടാകുന്നതിനു വരെ കാരണമായി. എങ്കിലും ഞങ്ങൾ മുന്നോട്ടു പോകുക തന്നെ ചെയ്തു. വേദന, സ്ഥിരോത്സാഹം, സത്യസന്ധമായ അഭിനിവേശം എന്നിവ ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇത് ഞങ്ങൾക്കൊരു സിനിമയല്ല. പൂർത്തിയാക്കണമെന്ന് ഞങ്ങൾ ദൃഢ നിശ്ചയമെടുത്ത പോരാട്ടമാണ്.'' എന്ന്
ഹക്കിം കുറിച്ചു. അപകടം സംഭവിച്ചതിന് ശേഷമുള്ള ചിത്രങ്ങളും നടൻ പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റില്‍ തനിക്കു കൈവന്ന ഭാഗ്യത്തെക്കുറിച്ചും ഹക്കിം പറയുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാൻ അവിസ്മരണീയമായ ഒരവസരം ലഭിച്ചു. ഈ നിമിഷങ്ങൾ താൻ എന്നെന്നും വിലപ്പെട്ടതായി സൂക്ഷിക്കുമെന്നും പറയുന്നുണ്ട്.