പുതിയ ദളപതി വിജയ് ചിത്രത്തില്‍ അനിരുദ്ധിനൊപ്പം തിളങ്ങാന്‍ ഹനുമാന്‍ കൈന്‍ഡും; ആകാംക്ഷയില്‍ ആരാധകര്‍

പൊളിറ്റിക്കൽ ത്രില്ലറായ ദളപതി വിജയ് ചിത്രം ജനനായകന്റെ ഭാഗമാവാന്‍ ഹനുമാൻ കൈൻഡ്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ ഒരു സ്പെഷ്യൽ ട്രാക്കുമായി ഹനുമാൻ കൈൻഡും എത്തുമെന്നാണ് വിവരം.

author-image
Akshaya N K
New Update
h

അടുത്ത വർഷം പൊങ്കൽ റിലീസായി കെ വി എൻ പ്രൊഡക്ഷൻസ്  നിർമ്മിച്ച്‌
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിജയ്‌ ചിത്രം ജനനായകൻ ദളപതി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒന്നാണ്‌. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന പോസ്റ്ററുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ്. 

ഇപ്പോഴിതാ ജനനായകനിൽ ഔദ്യോ​ഗികമായി ഹനുമാൻ കൈൻഡ്  ഭാ​ഗമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ ഒരു സ്പെഷ്യൽ ട്രാക്കുമായി ഹനുമാൻ കൈൻഡും എത്തുമെന്നാണ് വിവരം. ഇങ്ങനൊരു ട്രാക്ക് പുറത്തുവന്നാല്‍ അത് എക്കാലത്തെയും ചാര്‍ട്ട് ബസ്റ്ററായി മാറുമെന്നാണ് ആരാധകരുടെ പ്രവചനം.


 ഇപ്പോള്‍ ട്രെന്‍ഡിംഗില്‍ നില്‍ക്കുന്ന പാട്ടുകാരന്‍ എന്ന ഖ്യാതിയും 
ഹനുമാൻ കൈൻഡിനുണ്ട്. ഹനുമാൻ കൈൻഡിന്റെ
 പുത്തൻ സംഗീത വിഡിയോ റൺ ഇറ്റ് അപ് ഇപ്പോള്‍ ട്രെന്‍ഡിംഗാണ്.

ജനനായകനില്‍ ദളപതിക്കു പുറമെ ബോബി ഡിയോൾ, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ്  അണിനിരക്കുന്നത്. 

tamil movie Tamil Movie Industry actor vijay Anirudhu Ravichander tamil movie news hanumankind jananayagan