അതിൽ ഒരു തേങ്ങയുമില്ല, സ്‌ക്രിപ്റ്റ് തരാൻ കഴിയില്ലെന്നും പറഞ്ഞു;  മേപ്പടിയാനിൽ അഭിനയിക്കാതിരുന്നതിനെ കുറിച്ച് നിഖില വിമൽ

അഭിനയിക്കാൻ ഒന്നുമില്ലായിരുന്നു. സത്യായിട്ടും. ആദ്യമായി എന്നോട് കഥ പറയാൻ വന്നപ്പോൾ ജീപ്പിൽ വരുന്നെന്നും ജീപ്പിൽ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

author-image
Anagha Rajeev
New Update
nikhila meppadiyan
Listen to this article
0.75x1x1.5x
00:00/ 00:00

വിഷ്ണു മോഹന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിൽ അഞ്ജു കുര്യൻ ആണ് നായികയായത്. ചിത്രത്തിൽ നായികയായി നടി നിഖില വിമലിനെ പരിഗണിച്ചിരുന്നു. എന്തുകൊണ്ടാണ് മേപ്പടിയാൻ ചിത്രത്തോട് നോ പറഞ്ഞത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിഖില.

അഭിനയിക്കാൻ ഒന്നുമില്ലായിരുന്നു. സത്യായിട്ടും. ആദ്യമായി എന്നോട് കഥ പറയാൻ വന്നപ്പോൾ ജീപ്പിൽ വരുന്നെന്നും ജീപ്പിൽ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌ക്രിപ്റ്റ് ചോദിച്ചപ്പോൾ, സ്‌ക്രിപ്റ്റ് കുത്തിവരച്ചിരിക്കുകയാണെന്നും തരാൻ കഴിയില്ലെന്നും പറഞ്ഞു.

അപ്പോൾ എനിക്ക് മനസിലായി അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന്. അങ്ങനെയാണ് ഞാൻ ചെയ്യാതിരുന്നത്. ശരിക്കും ഒന്നും ഉണ്ടായിരുന്നില്ല. അഞ്ജു ചെയ്യുമ്പോഴേക്ക് ക്യാരക്ടർ ഡെവലപ് ചെയ്തിട്ടുണ്ട്. എന്റെയടുത്ത് പറഞ്ഞപ്പോൾ ജീപ്പിൽ പോണതേയുള്ളൂ. അനുശ്രീയുടെ അടുത്ത് പറഞ്ഞപ്പോൾ ജീപ്പിൽ വരുന്നതേയുണ്ടായിരുന്നുള്ളൂ.

എന്റെ ക്യാരക്ടറിനെ കുറച്ച് ഡവലപ് ചെയ്യാൻ പറ്റുമോയെന്ന സ്പേസിൽ അല്ല സിനിമ ഇരിക്കുന്നത്. ഒന്നും ചെയ്യാനില്ലെന്ന് വിചാരിച്ചാണ് ചെയ്യാതിരുന്നത് എന്നാണ് നിഖില ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. മേപ്പടിയാനിൽ അഭിനയിക്കാതിരുന്നതിൽ വിഷ്ണുവിന് വളരെ വിഷമമായെന്ന് ആളുകൾ പറഞ്ഞിട്ടുണ്ടെന്നും നടി പറയുന്നുണ്ട്.

Nikhila Vimal