ഹിന്ദി ചിത്രം ‘സന്തോഷ്’ ബ്രിട്ടന്റെ ഔദ്യോഗിക ഓസ്‌കർ എൻട്രി

ഹിന്ദി ചിത്രമായ ലാപത ലേഡീസ് ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി  തിരഞ്ഞെടുക്കപ്പെട്ട് രണ്ടുദിവസത്തിനുശേഷമാണ് മറ്റൊരു ഹിന്ദി ചിത്രത്തിന് മറ്റൊരു രാജ്യത്തുനിന്ന് തിരഞ്ഞെടുക്കുന്നത് .

author-image
Vishnupriya
New Update
pa
Listen to this article
0.75x1x1.5x
00:00/ 00:00

ബ്രിട്ടൻ: 2025-ലെ ഓസ്‌കർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ‘സന്തോഷ്’. ബാഫ്റ്റയാണ് ചിത്രം തിരഞ്ഞെടുത്തത്. സന്ധ്യ സുരി സംവിധാനംചെയ്ത പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സന്തോഷ്. 

ഹിന്ദി ചിത്രമായ ലാപത ലേഡീസ് ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി  തിരഞ്ഞെടുക്കപ്പെട്ട് രണ്ടുദിവസത്തിനുശേഷമാണ് മറ്റൊരു ഹിന്ദി ചിത്രത്തിന് മറ്റൊരു രാജ്യത്തുനിന്ന് തിരഞ്ഞെടുക്കുന്നത് . ഷഹാന ഗോസ്വാമിയും സുനിത രാജ്‍വാറും ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യംചെയ്യുന്നു. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

യു.കെ.യിലുടനീളം വ്യാപകമായി റിലീസ് ചെയ്യപ്പെട്ടതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ബ്രിട്ടന്റെ ഓസ്‌കറിനുള്ള ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. മൈക്ക് ഗുഡ്‌റിജ്, ജെയിംസ് ബൗഷെർ, ബൽത്താസർ ഡെ ഗാനി, അലൻ മാക് അലക്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Oscar Entry hindi movie santhosh