ബിഗ് ബജറ്റ് ചിത്രങ്ങളുമായി എച്ച് എം അസോസിയേറ്റ്‌സ്

ജൂലൈ 25 ന് റിലീസാകുന്ന മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും നിത്യ മേനോനും അഭിനയിച്ച 'തലൈവന്‍ തലൈവി'യാണ് ആദ്യം റിലീസ് ചെയ്യുന്ന സിനിമ.

author-image
Sneha SB
New Update
DISTRIBUTION

സൂപ്പര്‍താര  ചിത്രങ്ങളുടെ  വിതരണാവകാശം സ്വന്തമാക്കി ജി.സി.സിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്.എം അസോസിയേറ്റ്‌സ് കേരളത്തില്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് ചുവടുറപ്പിക്കുന്നു.

DISTRIBUTION2

ജൂലൈ 25 ന് റിലീസാകുന്ന മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും നിത്യ മേനോനും അഭിനയിച്ച 'തലൈവന്‍ തലൈവി'യാണ് ആദ്യം റിലീസ് ചെയ്യുന്ന സിനിമ.തുടര്‍ന്ന് 350 കോടി ബജറ്റില്‍ സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച രജനീകാന്ത് ചിത്രമായ 'കൂലി'യുടെവിതരണാവകാശവും വന്‍ മുതല്‍മുടക്കില്‍ എച്ച്. എം അസോസിയേറ്റ്‌സ് സ്വന്തമാക്കി.
രജനീകാന്ത്,ആമിര്‍ഖാന്‍, നാഗാര്‍ജ്ജുന, ഉപേന്ദ്ര, ശ്രുതി ഹാസന്‍,സൗബിന്‍ ഷാഹിര്‍, പൂജ ഹെഗ്‌ഡേ എന്നിവര്‍ അഭിനയിച്ച 'കൂലി ഓഗസ്റ്റില്‍ തിയ്യേറ്ററുകളിലെത്തും.സൂപ്പര്‍ താര ചിത്രങ്ങളുടെ വലിയ ആരാധകരായ മലയാളി പ്രേക്ഷകര്‍ക്കു വേണ്ടിബിഗ് ബജറ്റ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തിച്ച് സിനിമാ വിതരണ രംഗത്ത് സജീവമായി തുടരുമെന്ന് എച്ച്.എം അസോസിയേറ്റ്‌സ് എം.ഡി. ഡോ. ഹസ്സന്‍ മുഹമ്മദ് പറഞ്ഞു.

movie vijay sethupathi rejanikanth