വാഷിംഗ്‌ടൺ :അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവും ബഹുമുഖ കലാകാരനുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു.78 വയസ്സായിരുന്നു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലിഞ്ചിന്റെ കുടുംബം മരണം വാർത്ത അറിയിച്ചത്.കഴിഞ്ഞ കുറച്ചകാലങ്ങളായി,ലിഞ്ച് എംഫിസെമയുമായി പോരാടുകയായിരുന്നു, അമിതമായ പുകവലി കാരണമാണ് രോഗം ബാധിച്ചത്.2024 ൽ അദ്ദേഹം തന്നെ തന്റെ രോഗനിർണയം പരസ്യമായി വെളിപ്പെടുത്തിയിരുന്നു.യഥാർത്ഥവും സർറിയലിസ്റ്റിക്കുമായ വ്യത്യസ്ത ശൈലി ലിഞ്ച് സിനിമകളുടെ പ്രത്യേകതയാണ്.ഇറേസർഹെഡ്,ബ്ലൂ വെൽവെറ്റ്,മൾഹോളണ്ട് ഡ്രൈവ്,ട്വിൻ പീക്സ് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളാണ്.10 ഫീച്ചർ ഫിലിമുകൾക്കും ടെലിവിഷൻ പരിപാടികൾക്കും പുറമേ,നയൻ ഇഞ്ച് നെയിൽസ്,മോബി,ഇന്റർപോൾ തുടങ്ങിയ കലാകാരന്മാർക്കു വേണ്ടി നിരവധി പരസ്യങ്ങളും സംഗീത വീഡിയോകളും ലിഞ്ച് സംവിധാനം ചെയ്തു.സംഗീത സംവിധായകയും ജീവിതപങ്കാളിയുമായ ആഞ്ചലോ ബഡാലെമെന്റിയുമായി ചേർന്ന് നിരവധി സോളോ, ആൽബങ്ങളും അദ്ദേഹം പുറത്തിറക്കി.
ഹോളിവുഡ് സംവിധായകൻ ഡേവിഡ് ലിഞ്ച് വിട വാങ്ങി
അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവും ബഹുമുഖ കലാകാരനുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു.78 വയസ്സായിരുന്നു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലിഞ്ചിന്റെ കുടുംബം മരണം വാർത്ത അറിയിച്ചത്
New Update