ഹോംബാലെ ഫിലിംസും ഹൃതിക് റോഷനും ഒന്നിക്കുന്നു. അണിയറയിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്മാണ്ഡ ചരിത്രം

കെ.ജി.എഫ്' ചാപ്റ്ററുകൾ 1, 2, സലാർ: പാർട്ട് 1 - സീസ്ഫയർ, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ പാൻ-ഇന്ത്യൻ സിനിമകൾ ഒരുക്കിയ ഹോംബാലെ ഫിലിംസിന്റെ ഹൃതിക് റോഷന് ഒപ്പമുള്ള ഈ ചിത്രവും ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

author-image
Aswathy
New Update
Hrithik

തങ്ങളുടെ അടുത്ത ചിത്രത്തിൽ നായകനാകുന്നത് "ഹൃതിക് റോഷൻ" ആണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹോംബാലെ ഫിലിംസ്.സോഷ്യൽ മീഡിയയിൽ വയറലാകുകയാണ് വാർത്ത.കെ.ജി.എഫ്' ചാപ്റ്ററുകൾ 1, 2, സലാർ: പാർട്ട് 1 - സീസ്ഫയർ, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ പാൻ-ഇന്ത്യൻ സിനിമകൾ ഒരുക്കിയ ഹോംബാലെ ഫിലിംസിന്റെ ഈ ചിത്രവും ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

"അവർ അയാളെ ഗ്രീക്ക് ദൈവം എന്ന് വിളിക്കുന്നു,അയാൾ അതിർവരമ്പുകൾ തകർത്ത്, ഹൃദയങ്ങളെ ഭരിച്ച്, ഒരു പ്രതിഭാസമായി മാറി". ഹൃത്വിക് റോഷനൊപ്പം സഹകരിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു എന്ന ഹോംമ്പാലയുടെ വാക്കുകൾ ഏതൊരു സിനിമ പ്രേമിക്കും രോമാഞ്ചം നൽകുന്ന ഒന്നാണ്. "ധൈര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും മഹത്വത്തിന്റെയും ഒരു കഥ ഇവിടെ തുടങ്ങുന്നു.... മഹാവിസ്ഫോടനത്തിന് സമയമായിരിക്കുന്നു." എന്നാണ് ഹോംബാലെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.ഈ പ്രഖ്യാപനം വ്യാപകമായ പല ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകൾക്കും അന്ത്യം കുറിക്കാൻ അവർ ഒന്നിക്കുന്നു എന്നാണ് ഒരു ആരാധകൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏവരും ഉറ്റുനോക്കുന്ന ഒരു സിനിമക്ക് ഇവിടെ തുടക്കമാകുന്നു എന്നുള്ള കമന്‍റുകളാണ് ഏറെയും. HRITHIK+HOMBALE എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.

ഏതൊരു ചിത്രവും അത് ഡിമാൻഡ് ചെയ്യുന്ന രീതിയിൽ തന്നെ ഒരുക്കുന്ന ഹോംബാലെ ഫിലിംസും, തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റവും വരെ പോകുന്ന ഹൃതിക് റോഷനും ഒരുമിക്കുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്മാണ്ഡ ചരിത്രം. 

പി ർ ഓ-മഞ്ജു ഗോപിനാഥ്.

bollywood hrithik roshan pan indian film