'ഒന്നല്ല, രണ്ട് നാഗവല്ലിമാരുമായി 'ഭൂൽ ഭുലയ്യ 3';ട്രെയ്‌ലർ പുറത്ത്

ആദ്യ രണ്ടു ഭാഗങ്ങളെപ്പോലെ ഹൊററും കോമഡിയും മിക്സ് ചെയ്ത ഒരു എന്റർടൈനർ ആകും ‘ഭൂൽ ഭുലയ്യ 3’ എന്നാണ് ട്രെയ്‌ലർ നൽകുന്ന  സൂചന.ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയ വിദ്യ ബാലനും മൂന്നാം ഭാഗത്തിലുണ്ട്.

author-image
Greeshma Rakesh
New Update
horror comedy movie  bhool bhulaiyaa 3 trailer is out

horror comedy movie bhool bhulaiyaa 3 trailer

ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ആദ്യ രണ്ടു ഭാഗങ്ങളെപ്പോലെ ഹൊററും കോമഡിയും മിക്സ് ചെയ്ത ഒരു എന്റർടൈനർ ആകും ‘ഭൂൽ ഭുലയ്യ 3’ എന്നാണ് ട്രെയ്‌ലർ നൽകുന്ന  സൂചന.ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയ വിദ്യ ബാലനും മൂന്നാം ഭാഗത്തിലുണ്ട്.

കാർത്തിക് ആര്യനാണ് നായകനാകുന്നത്. ടി-സീരീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസായത്. മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ഹൊറാർ ചിത്രമായ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായാണ് ഭൂൽ ഭുലയ്യ ഒന്നാം ഭാഗം പുറത്തിറങ്ങിയത്ത് . മോഹൻലാലും, ശോഭനയും, സുരേഷ് ഗോപിയുമെല്ലാം തകർത്തഭിനയിച്ച ഈ ചിത്രം പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു.

2022 ൽ ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗം ഇറക്കിയിരുന്നു. കാർത്തിക് ആര്യനായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗവും എത്തിയിരിക്കുകയാണ്. എന്നാൽ, ഈ ഭാഗത്തിൽ കാർത്തിക് ആര്യനോടൊപ്പം ആദ്യ ഭാഗത്തിൽ നിന്നും വിദ്യ ബാലനും മാധുരി ദീക്ഷിത്തും എത്തുന്നുണ്ട് .തൃപ്തി ഡിമ്രിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം ഈ വർഷം ദീപാവലിക്ക് തിയേറ്ററുകളിൽ എത്തും. ടി-സീരീസ് ഫിലിംസും സിനി 1 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തനിഷ്‌ക് ബാഗ്‌ചി, സച്ചേത്-പറമ്പാറ, അമാൽ മല്ലിക് തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സമീർ, രശ്മി വിരാഗ്, ആദിത്യ റിഖാരി, ധ്രുവ് യോഗി, സോം എന്നിവരാണ് ഗാനം രചിച്ചിരിക്കുന്നത്.മണിച്ചിത്രത്താഴിന്റെ സ്പിൻ ഓഫ് ചിത്രമായ ‘ഗീതാഞ്ജലി’, കന്നഡ ചിത്രം ‘ചാരുലത’ എന്നീ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ‘ഭൂൽ ഭുലയ്യ 2’ ഒരുങ്ങിയത്. മൂന്നാം ഭാഗം ഏത് ചിത്രത്തിന്റെ റീമേക്ക് ആണെന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.

 

bhool bhulaiyaa 3 trailer movie news