നടൻ ബാലയ്ക്ക് എതിരെ വഞ്ചന കുറ്റത്തിന് കേസ് എടുത്തത് കൂടാതെ വ്യാജ രേഖ ചമച്ചതിനു കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി ഭാര്യ കോകിലയും ബാലയും രംഗത്തെത്തി. മുൻ ഭാര്യയുടെ പരാതിയിൽ ആണ് കടവന്ത്ര പൊലീസ് ബാലയ്ക്ക് എതിരെ കേസ് എടുത്തത്. മുൻ ഭാര്യയുമായി ഉള്ള വിഷയത്തിൽ താൻ പേരെടുത്തു പറയില്ലെന്നു കോടതിയിലും പൊലീസിനും വാക്ക് കൊടുത്തതായി ബാല പറഞ്ഞു.
തങ്ങൾ സമാധനമായി ജീവിക്കുന്നവരാണ്. ഇങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഭാര്യയോടൊപ്പം സന്തോഷമായി ജീവിക്കുന്ന തനിക്ക് ഇപ്പോൾ ഒരു കുട്ടി പിറക്കാൻ പോവുകയാണെന്ന് ബാല പറയുന്നു
തുടർന്നു ബാലയ്ക്ക് പിന്തുണയുമായി ഭാര്യ കോകില രംഗത്ത് എത്തിയിരുന്നു. പ്രശ്നങ്ങൾക്ക് ഒന്നും പോകാത്ത തന്നെ വ്യാജ രേഖ നൽകി എന്ന് പറയുന്നത് തെറ്റാണെന്നും മാധ്യമങ്ങൾ അത്തരം വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും ബാല പറഞ്ഞു. എന്റെ വളരെ ഒരു ബുദ്ധിമുട്ടുള്ള അവസ്ഥ നിങ്ങളോട് പറയാനാണ് ഞാൻ വന്നത്. കേസുകൾക്ക് മേലെ കേസുകൾ നൽകിയിട്ട് തന്നോട് സംസരിക്കരുതെന്നു പറയുന്നത് ശരിയല്ലന്നും എന്റെ അവസ്ഥ എന്താണെന്ന് വച്ചാൽ സംസാരിച്ചാൽ എന്റെ മേലിൽ അടുത്ത കേസ് വരും.
സംസാരിച്ചില്ലെങ്കിൽ യുട്യൂബ്കാരും ചാനലുകാരും തനിക്കെതിരെ ആരോപണങ്ങളുമായി വരും. ഇതൊക്കെ കേട്ടിട്ട് ഞാൻ മിണ്ടാതെ ഇരിക്കണോ..? മിണ്ടിയാലും കുഴപ്പം മിണ്ടിയില്ലങ്കിലും കുഴപ്പം ഞാനെന്റെ ഭാര്യയുമായി സുഖമായി ജീവിക്കുകയാണ്.
ബാല പറയുന്നതിനെ അനുകൂലിച്ച് ബാലയുടെ ഭാര്യ കോകിലയും സംസാരിച്ചു. ഞങ്ങൾ സമാധാനമായി കഴിയാനാഗ്രഹിക്കുമ്പോൾ അപ്പുറത്തെ സൈഡിൽ നിന്നും മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്ന് കോകില പറഞ്ഞു. ബാലയും മുൻ ഭാര്യയും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയിൽ മുൻ ഭാര്യയുടെ ഒപ്പ് വ്യാജമായി ബാല ഒപ്പിട്ടുവെന്ന പരാതിയിമേൽ കടവന്ത്ര പൊലീസ് കേസെടുക്കായിരുന്നു.
ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിർമിച്ചതാണെന്നും ഉടമ്പടി പ്രകാരമുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചിട്ടില്ലെന്നു പരാതിയുണ്ട് വ്യാജ രേഖ ചമച്ചു തന്നെ ഹൈകോടതിയിൽ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും പരാതിയിലുണ്ട്.