നടന്മാർ നിർമാതാക്കൾ ആകരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനങ്ങള്‍ തള്ളിക്കളഞ്ഞ് ഉണ്ണി മുകുന്ദൻ. അഭിനേതാക്കൾ സിനിമ എടുക്കുന്നതിനെ ഒരിക്കലും എതിർക്കാൻ പാടില്ല എന്നും ഉണ്ണി പറഞ്ഞു. തന്റെ പണം കൊണ്ട് ഇഷ്ട്ടമുള്ള സിനിമ ചെയ്യും അതിനെ ആരും ചോദ്യം ചെയ്യാതിരിക്കുന്നതാണ് മാന്യത.
"ഗേറ്റ് സെറ്റ് ബേബി" എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ ആണ് നടന്റെ പ്രതികരണം. ഞാൻ നിർമിച്ച സിനിമകളും നല്ലതാണെന്നാണ് വിശ്വാസം. അതിന്റെ നഷ്ടവും ലാഭവും മറ്റുള്ളവരോടുപോലും ചർച്ച ചെയ്യണ്ട കാര്യമില്ല. ഒരു നടനോട് സിനിമ നിർമിക്കാൻ പാടില്ലെന്ന് പറയാൻ അവകാശം ഇല്ലന്നാണ് എന്റെ അഭിപ്രായം.
സിനിമ ഒരു ഫ്രീ സ്പേസ് ആണ് സീറോ ബഡ്ജറ്റിലും പുതുമുഖങ്ങളെ വച്ചും സിനിമ ചെയ്യാം. ഇൻഡസ്ട്രിയിൽ ഈ ആള് മാത്രമാണ് സിനിമ ചെയ്യേണ്ടതെന്ന് എവിെടയും എഴുതിവച്ചിട്ടില്ല. വേറെ മേഖലയിൽ നിന്നും ജോലി രാജി വച്ചും സിനിമ ചെയ്യുന്നവരുണ്ട്. താൻ പോലും സിനിമ പഠിച്ചിട്ടല്ല ഈ മേഖലയിലേക്ക് വന്നത്.
പ്രൊഡക്ഷൻ എന്താണ് എന്നും പോലും അറിയില്ല. ഇതൊക്കെ ജീവിതാനുഭവം വച്ചാണ് ഇതൊക്കെ പഠിക്കേണ്ടത് ഉണ്ണി പറയുന്നു. നടിമാർക്ക് നിലവിൽ വലിയ പ്രതിഫലം ലഭിക്കുന്നില്ല ഇനിയും കുറച്ചാൽ ഒന്നും ഉണ്ടാകില്ല. നടി നിഖില വിമൽ പറയുന്നു.