/kalakaumudi/media/media_files/2025/12/14/poornima-2025-12-14-15-32-56.jpg)
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇന്ദ്രജിത്തും പൂർണിമയും. തങ്ങളുടെ സിനിമാ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മക്കളുടെ വിശേഷങ്ങളും രസകരമായ റീലുകളുമൊക്കെ പൂർണിമയും പലപ്പോഴായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ വിവാഹവാർഷിക വിശേഷം പങ്കുവച്ചിരിക്കുകയാണ് പൂർണിമ. 23 -ാം വിവാഹ വാർഷികമാണ് ഇരുവരും ആഘോഷിച്ചത്.
"അനന്തമായ സ്നേഹത്തിനും ഊഷ്മളമായ ആശംസകൾക്കും നന്ദി. എന്നേക്കും നന്ദി".- എന്നാണ് പൂർണിമ ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചത്.
എന്റെ ബെസ്റ്റ്ഫ്രണ്ടിനൊപ്പമുള്ള 23 വർഷങ്ങൾ എന്നും പൂർണിമ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകൾ നേരുന്നത്.
ഞങ്ങളുടെ പവർ കപ്പിൾ, ചേട്ടനും ചേച്ചിക്കും വിവാഹവാർഷിക ആശംസകൾ എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
