മോഹൻ ലാൽ- സത്യൻ അന്തിക്കാട് സിനിമയായ "ഹൃദയപൂർവം" ലൊക്കേഷനിൽ സംഗീത് പ്രതാപിന്റെ പിറന്നാൾ ആഘോഷിച്ചു മോഹൻ ലാലും സത്യൻ അന്തിക്കാടും. കേക്ക് ഡെലിവറി വൈകിയതിനാൽ പഴം പൊരി മുറിച്ചാണ് താരം പിറന്നാൾ ആഘോഷമാക്കിയത്. പിറന്നാൾ മോഹൻ ലാലും സത്യൻ അന്തിക്കാടും ഒരുമിച്ചുള്ള ഫോട്ടോകൾ സംഗീതിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു.
ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ജനങ്ങൾ ഏറ്റെടുത്തു. ജന്മദിന സ്പെഷൽ കേക്ക് എത്തിയപ്പോൾ സെറ്റിലുള്ളവർക്കൊപ്പം താരം കേക്കും മുറിച്ചു. സംഗീതിന്റെ ഭാര്യയും പിറന്നാൾ ആഘോഷമാക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ കൊല്ലം റിലീസായ പ്രേമലു എന്ന ചിത്രം താരത്തിന് ഒട്ടേറെ പ്രശംസകൾ നേടികൊടുത്തിരുന്നു. ബ്രോമാൻസ് ആണ് സംഗീതിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.