/kalakaumudi/media/media_files/j3cHgp6NZVKVLahvGs92.jpg)
ഗായിക കെനിഷയുമായി ജയം രവി റിലേഷൻഷിപ്പിലാണെന്ന അഭ്യൂഹങ്ങൾ ശക്തം. ജയം രവിയുടെയും ഭാര്യ ആർതിയുടെയും വിവാഹ വാർഷികദിനമായ ജൂൺ നാലിന്ന് കുടുംബത്തിനൊപ്പം നടൻ ഉണ്ടായിരുന്നില്ല. 14 വർഷമായി ജയം രവി വിവാഹവാർഷിക ദിനത്തിൽ ചിത്രീകരണം നിറുത്തിവച്ച് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സമയം ചിലവഴിക്കാൻ എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അത് ഉണ്ടായില്ല.
ഗോവയിൽ അവധി ആഘോഷിക്കാൻ ജയംരവി പോയത് ആർതി കണ്ടെത്തിയത് പ്രശ്നങ്ങൾക്ക് കാരണമായിയെന്നാണ് വിവരം. ഗോവ യാത്രയ്ക്ക് ജയംരവി ഉപയോഗിച്ചത് ആർതിയുടെ പേരിൽ വാങ്ങിയ കാറാണ്. നിരോധിച്ച സൺ ഫിൽട്ടർ പേപ്പർ ഒട്ടിച്ചതിനാൽ പൊലീസ് കാറിന് പിഴ ചുമത്തുകയും ചെയ്തു. വാഹനം ആർതിയുടെ പേരിലായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പിന്റെ സന്ദേശം ചെന്നത് ആർതിയുടെ ഫോണിലേക്കാണ്. അപ്പോഴാണ് കെനിഷയെക്കുറിച്ച് ആർതി അറിയുന്നത്.
ആർതിയുടെ കാർ അമിത വേഗതയിൽ കെനിഷയാണ് ഓടിച്ചിരുന്നത്. ഇതോടെ പ്രശ്നങ്ങൾ രൂപപ്പെട്ടുവെന്നാണ് അടക്കംപറച്ചിൽ. അതേസമയം ജയംരവിയുടെ വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചു. തനിക്കും ആർതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നെങ്കിലും ഏറെ ആലോചിച്ചശേഷമാണ് പിരിയാൻ തീരുമാനിച്ചതെന്നും എന്നായിരുന്നു ജയംരവി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയംരവി വേർപിരിയൽ പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് ആർതി രംഗത്ത് എത്തുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
