നടനും അമ്മയുടെ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തലയ്ക്ക് എതിരെ നിർമാതാക്കളുടെ സംഘടന. മാനനഷ്ടത്തിനാണ് നിർമാതാക്കൾ കേസ് നൽകിയിരിക്കുന്നത്. ജയൻ ചേർത്തല നടത്തിയ പത്ര സമ്മേളനത്തിൽലെ പാരാമർശത്തിനാണ് കേസ്.
നടന് നിർമാതാക്കളുടെ സംഘടന വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്. നിർമാതാക്കൾ കടക്കെണിയിൽ ആയിരുന്നപ്പോൾ 'അമ്മ സംഘടനയിൽ നിന്ന് പണം വാങ്ങി എന്നാണ് നടൻ ജയൻ ചേർത്തല പറയുന്നത്. എന്നൽ ഈ ആരോപണം അടിസ്ഥന രഹിതമാണെന്ന് നിർമ്മാതാക്കളുടെ സംഘടന പറഞ്ഞു.
അമ്മ’യും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്‍റെ അടിസ്ഥാനത്തിലാണ്. അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും ഇത് ‘അമ്മ’യുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിർമാതാക്കളുടെ സംഘടന വക്കീൽ നോട്ടീസിൽ പറയുന്നു. നടൻ മോഹൻലാൽ ഒരു പരിപാടിക്കായി സ്വന്തം കയ്യിൽ നിന്നും പണം മുടക്കി ഗൾഫിൽ എത്തിയെന്നു ജയൻ പറഞ്ഞു.
ഈ പ്രസ്താവന പിൻവലിക്കണം എന്ന് നിർമാതാക്കളുടെ വക്കീൽ നോട്ടീസിൽ പറയുന്നു. പ്രസ്താവനകൾ എല്ലാം തിരുത്തി, നിരുപാധികം മാപ്പ് പറയണം എന്നാണ് നിർമ്മാതാക്കളുടെ ആവശ്യം. ഇല്ലെങ്കിൽ നടനെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്ന് അറിയിച്ചു.