/kalakaumudi/media/media_files/2025/07/07/cropped-2025-07-07-19-14-47.png)
കൊച്ചി: 22 വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമായ ‘ആശകൾ ആയിര’ത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ജൂഡ് ആന്റണി ജോസഫും അരവിന്ദ് രാജേന്ദ്രനും തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി പ്രജിത്താണ്. 2003 ൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രം ‘എന്റെ വീട് അപ്പൂന്റേം’ ആണ് ഇതിനു മുൻപ് അച്ഛനും മകനും ഒന്നിച്ച ചിത്രം.ഒരു വടക്കൻ സെൽഫി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി പ്രജിത്ത് നീണ്ട ഇടവേളക്ക് ശേഷമാണ് വീണ്ടും സംവിധാന രംഗത്തേക്ക് വീണ്ടുമെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ഒരു ഫീൽ ഗുഡ് എന്റർടൈനർ ആകുമെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.ജയറാമും കാളിദാസും പിന്നീട സിനിമയിൽ ഒന്നിച്ചില്ലെങ്കിലും നിരവധി പരസ്യചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയിരുന്നു. ഷാജി കുമാർ ചായാഗ്രഹണം നിർവഹിക്കുന്ന ആശകൾ ആയിരം മലയാളത്തിന് പുറമെ തമിഴിലും ചിത്രീകരിക്കാനാണ് സാധ്യത. ഷാജി കുമാറാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്.
സനൽ ദേവ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്റണി ജോസഫ് തന്നെയാണ്. ചിത്രത്തിലെ മാറ്റ് അഭിനേതാക്കൾ ആരൊക്കെയാണത് പുറത്തുവിട്ടിട്ടില്ല. ഓസ്‌ലർ എന്ന സൂപ്പർഹിറ്റ് ചിത്രം റിലീസ് ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് ജയറാമിന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുന്നത്.