/kalakaumudi/media/media_files/2025/08/31/pappan-2025-08-31-20-30-11.jpg)
കൊച്ചി: ഷാജി പാപ്പനും പിള്ളേരും അടുത്ത അംഗം കുറിക്കാന്‍ പോകുന്നു. ആട് ത്രീയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ട് പുതിയ പോസ്റ്റര്‍ വിജയ് ബാബു പുറത്തുവിട്ടു. ആദ്യ രണ്ട് ഭാഗവും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുപോലെ ആട് ത്രീയുടെ വരവിമായി ഏറെ ആവേശത്തിലാണ് പ്രേക്ഷകര്‍.
കഴിഞ്ഞ മേയിലാണ് ആട് ത്രീയുടെ പൂജ നടന്നത്. ആട്-3 ഒരു ടൈം ട്രാവല്‍ ചിത്രമാകുമെന്ന വ്യക്തമായ സൂചന നല്‍കുന്ന പോസ്റ്ററാണ് വിജയ് ബാബു പുറത്തുവിട്ടത്. ഭൂതകാലത്തിലും ഭാവികാലത്തിലും ഒപ്പം ഷാജി പാപ്പന്റേയും പിള്ളേരുടേയും കൂടെ വര്‍ത്തമാനകാലത്തിലും നില്‍ക്കുന്ന ആടിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. എ.ഡി 2026 മാര്‍ച്ച് 19-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നും പോസ്റ്ററില്‍ പറയുന്നു.
നേരത്തേ നടന്‍ ജയസൂര്യയ്ക്ക് പിറന്നാളാശംസിച്ചുകൊണ്ട് ആട്-3 ടീം പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇതിലും ടൈം ട്രാവല്‍ ചിത്രമാണെന്ന അവ്യക്തമായ സൂചന ഉണ്ടായിരുന്നു. ജയസൂര്യയുടെ പിറന്നാള്‍ ദിവസം പുറത്തുവന്ന രണ്ട് പോസ്റ്ററുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.ആട് ഒന്നും രണ്ടും ഭാഗങ്ങളിലെ എല്ലാ അഭിനേതാക്കളും മൂന്നാം ഭാഗത്തിലുമുണ്ട്.
ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളുമുണ്ടന്ന് മിഥുന്‍ മാനുവല്‍ തോമസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഫാന്റസി, ഹ്യൂമര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. വിനായകന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരികൃഷ്ണന്‍, വിനീത് മോഹന്‍, ഉണ്ണി രാജന്‍ പി.ദേവ്, എന്നിവരും ആടിലെ പ്രധാന താരങ്ങളാണ്.
സംഗീതം ഷാന്‍ റഹ്‌മാന്‍. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിജോ പോള്‍. കലാസംവിധാനം അനീസ് നാടോടി. മേക്കപ്പ് റേണക്സ് സേവ്യര്‍. കോസ്റ്റ്യൂം ഡിസൈന്‍ -സ്റ്റെഫി സേവ്യര്‍. പബ്ലിസിറ്റി ഡിസൈന്‍ -കോളിന്‍സ്. സ്റ്റില്‍സ് -വിഷ്ണു എസ്. രാജന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -വിനയ് ബാബു. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഷിബു ജി. സുശീലന്‍.