വിജയ് സേതുപതി- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായി ജെ ബി മോഷന്‍ പിക്‌ചേഴ്‌സ്

ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൌറും ഒപ്പം ജെ ബി മോഷന്‍ പിക്‌ചേഴ്‌സ് ബാനറില്‍ ജെ ബി നാരായണ്‍ റാവു കോണ്‍ഡ്രോള്ളയും ചേര്‍ന്നാണ്.

author-image
Sneha SB
New Update
VIJAY SETHUPATHI MOVIE

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായി ജെ ബി മോഷന്‍ പിക്‌ചേഴ്‌സ്. ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൌറും ഒപ്പം ജെ ബി മോഷന്‍ പിക്‌ചേഴ്‌സ് ബാനറില്‍ ജെ ബി നാരായണ്‍ റാവു കോണ്‍ഡ്രോള്ളയും ചേര്‍ന്നാണ്. മലയാളി താരം സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

തെലുങ്ക് പുതുവര്‍ഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ തിരച്ചില്‍ പൂര്‍ത്തിയായി. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയില്‍  വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് ഈ വമ്പന്‍ പ്രോജക്റ്റിനെ കൂടുതല്‍ ആവേശകരമാക്കുന്നത്.  തിരക്കഥ മുതല്‍ പ്രീ പ്രൊഡക്ഷനില്‍ വരെ വളരെ സൂക്ഷ്മമായി ശ്രദ്ധിച്ചു കൊണ്ട് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പുരി ജഗനാഥ്.

ഡ്രാമ, ആക്ഷന്‍, ഇമോഷന്‍ എന്നിവ ഉള്‍പ്പെടുത്തി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരു മള്‍ട്ടി-ലാംഗ്വേജ് റിലീസായി ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. രചന, സംവിധാനം-  പുരി ജഗന്നാഥ്, നിര്‍മ്മാതാക്കള്‍- പുരി ജഗന്നാഥ്, ചാര്‍മി കൌര്‍, ജെ ബി നാരായണ്‍ റാവു കോണ്‍ഡ്രോള്ള, ബാനര്‍- പുരി കണക്ട്‌സ്, ജെ ബി മോഷന്‍ പിക്‌ചേഴ്‌സ്, സിഇഒ- വിഷു റെഡ്ഡി, മാര്‍ക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ- ശബരി

 

vijay sethupathi Samyukhta Menon pan indian film