ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളന്‍ പൂര്‍ത്തിയായി

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമാാണു ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

author-image
Sneha SB
New Update
VALATHUVASHATHE KALALN

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് ചിത്രങ്ങളുടെ പ്രിയപ്പെട്ട സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന വലതു വശത്തെ കള്ളന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമാാണു ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ആഗസ്റ്റ് സിനിമ യുടെ ബാനറില്‍ ഷാജി നടേശന്‍, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - കെറ്റിനാ ജീത്തു , മിഥുന്‍ ഏബ്രഹാം .സിനി ഹോളിക്‌സ് സാരഥികളായ ടോണ്‍സണ്‍, സുനില്‍ രാമാടി, പ്രശാന്ത് നായര്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളാണ് ഇമോഷണല്‍ ഡ്രാമയായി പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറില്‍ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്.ബിജു മേനോനും ജോജു ജോര്‍ജും ,അഭിനയത്തിന്റെ, മാറ്റുരച്ച് ഈ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നു.ലെന, നിരഞ്ജനഅനൂപ്, ഇര്‍ഷാദ്,, ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡിനു തോമസ് ഈലാനാണ്  തിരക്കഥ രചിച്ചിരിക്കുന്നത്.കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്.സംഗീതം -വിഷ്ണു ശ്യാം.ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്.എഡിറ്റിംഗ്- വിനായക് 'കലാസംവിധാനം. പ്രശാന്ത് മാധവ് മേക്കപ്പ് -ജയന്‍ പൂങ്കുളം.കോസ്റ്റ്യും ഡിസൈന്‍ - ലിന്‍ഡ ജീത്തു.സ്റ്റില്‍സ് - സബിത്ത് 'ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അറഫാസ് അയൂബ് 'പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - ഫഹദ് (അപ്പു),അനില്‍.ജി. നമ്പ്യാര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മലവെട്ടത്ത്.
വാഴൂര്‍ ജോസ്.

 

joju george Biju Menon jeethu joseph New movie