നായകന്മാരൊക്കെ ഇനി സൈഡായിക്കോ; കളങ്കാവല്‍ വരുന്നു

ആദ്യ സൂചനകള്‍ പുറത്തുവന്ന സമയം മുതല്‍ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന കളങ്കാവല്‍. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

author-image
Biju
New Update
kala

കൊച്ചി:വില്ലന്‍ വരാര്‍! നായകന്മാരൊക്കെ ഇനി സൈഡായിക്കോ, മമ്മൂട്ടിയുടെ 'കളങ്കാവല്‍' ഒക്ടോബറില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്‌റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് കളങ്കാവല്‍

ആദ്യ സൂചനകള്‍ പുറത്തുവന്ന സമയം മുതല്‍ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന കളങ്കാവല്‍. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം സിനിമാപ്രേമികളെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നത്.

ചിത്രം ഒക്ടോബര്‍ ഒന്‍പതിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവല്‍ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകന്‍ ജിതിന്‍ കെ ജോസ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചിരുന്നു. ഒന്നില്‍ കൂടുതല്‍ സംഭവങ്ങള്‍ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീര്‍ത്തും ഫിക്ഷണല്‍ സ്വഭാവത്തിലാണ് കഥ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിന്‍ കെ ജോസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം. മമ്മൂട്ടിയുടെ ഈ വര്‍ഷം ഇറങ്ങിയ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ്, ബസൂക്ക എന്നീ ചിത്രങ്ങള്‍ വലിയ വിജയം നേടാത്തതിനാല്‍ തന്നെ കളങ്കാവല്‍ റിലീസിലാണ് ആരാധകരുടെ പ്രതീക്ഷ.

actor mammootty