തരിണിയെ താലി ചാർത്തി കാളിദാസ് ജയറാം

കാളിദാസ് ജയറാം വിവാഹിതനായി.ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹചടങ്ങ് നടന്നത്.മോഡലായ തരണി കാലിംഗരിയാണ് വധു. ഇരുവരും വർഷങ്ങളായി സൗഹൃദത്തിലായിരുന്നു.മോഡലിംഗ് മേഖലയിൽ അറിയപ്പെടുന്ന തരിണി 2021ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പാണ്.

author-image
Rajesh T L
New Update
tharini

കാളിദാസ് ജയറാം വിവാഹിതനായി.ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹചടങ്ങ് നടന്നത്.മോഡലായ തരണി കലിംഗരായരാണ് വധു.ഇരുവരും വർഷങ്ങളായി  സൗഹൃദത്തിലായിരുന്നു.മോഡലിംഗ് മേഖലയിൽ അറിയപ്പെടുന്ന തരിണി 2021ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പാണ്.പഠിക്കുന്ന കാലങ്ങളിൽ തന്നെ സിനിമാ നിർമാണവും തരിണി തുടങ്ങിയിരുന്നു.മിസ് തമിഴ്‌നാട്,മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് എന്നീ  സമ്മാനങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.
 

"സന്തോഷം എത്രമാത്രമുണ്ടെന്ന് വാക്കുകളിൽ പറഞ്ഞു ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്.ഏകദേശം 32 വർഷങ്ങൾക്കു മുൻപ് 1992  സെപ്റ്റംബർ  ഏഴാം തീയതി പാര്വ്വതിയുടെ കഴുത്തിൽ ഗുരുവായൂരയപ്പന്റെ മുന്നിൽ വെച്ച്  താലി ചാർത്തുവാൻ ഭാഗ്യമുണ്ടായി.അന്ന് ഞങ്ങൾ മാത്രമായിരുന്ന ഞങ്ങളുടെ കുടുംബത്തിൽ  പുതിയ  അതിഥികളായി കണ്ണനും ചക്കിയും എത്തി.ഇന്നിപ്പോൾ രണ്ട്  അതിഥികൾ കൂടി ഞങ്ങൾക്കൊപ്പമുണ്ട്.ഒരു മകനും മകളും.ഞങ്ങൾക്ക് അവർ മരുമകനോ മരുമകളോ അല്ല.മോനും മോളുമാണ്.കണ്ണന് താരൂന്റെ കഴുത്തിൽ താലി ചാർത്താൻ സാധിച്ചതിൽ അതിയായ സന്തോഷം.കേരളത്തിന്റെ പല ഭാഗത്ത് നിന്നും കല്യാണം കൂടാനെത്തിയ എല്ലാവരോടും നന്ദി പറയുന്നുവെന്നും ജയറാം പറഞ്ഞു.32 വര്‍ഷം മുമ്പ് ഞങ്ങളുടെ കല്ല്യാണം കാണാന്‍ ആളുകള്‍  കൂടിയപോലെ  മകന്റേയും മകളുടേയും കല്ല്യാണത്തിനും എല്ലാവരും എത്തിയതില്‍ ഒരുപാട് സന്തോഷമുണ്ടെനും ജയറാം കൂട്ടിച്ചേർത്തു.

kalidas jayaram jayaram parvathy Guruvayoor