'കല്യാണരാമൻ' വീണ്ടും തിയറ്ററുകളിലേക്ക്

2002ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി നായരമ്പലവുമാണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ഈ ചിത്രം ലാൽ തന്നെയാണ് റിലീസ് വിതരണം ചെയ്തിരിക്കുന്നതും.

author-image
Devina
New Update
kalyana raman

മലയാള സിനിമയിലിപ്പോൾ റീ റിലീസ് ട്രെൻഡാണ്. മോഹൻലാൽ ചിത്രമായ രാവണപ്രഭുവാണ് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ റീ റിലീസ് ചിത്രം. റീ റിലീസിലും പുത്തൻ റെക്കോർഡുകൾ തീർക്കുകയാണ് രാവണപ്രഭു.

 ഇപ്പോഴിതാ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾക്ക് പിന്നാലെ ദിലീപ് ചിത്രവും റീ റിലീസിനൊരുങ്ങുകയാണ്. കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നത്.

2002ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി നായരമ്പലവുമാണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ഈ ചിത്രം ലാൽ തന്നെയാണ് റിലീസ് വിതരണം ചെയ്തിരിക്കുന്നതും.

ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, സലിം കുമാർ, ഇന്നസെന്റ്, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തിൽ. 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ജനുവരിയിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാനാണ് ശ്രമം.