'ഇനി അവര്‍ ബിഗ് സ്‌ക്രീനിലേക്ക്' ആദ്യ സിനിമ പ്രഖ്യാപിച്ച് കരിക്ക് ടീം

തീയറ്റര്‍, വെബ് സീരീസ്, ഒടിടി രംഗങ്ങളിലെല്ലാം സജീവമാകാന്‍ ഒരുങ്ങുകയാണെന്ന് ടീം. ചിത്രത്തിന്റെ പ്രഖ്യാപനം തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് നടത്തിയത്.കഴിഞ്ഞ ദിവസം ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചു കൊണ്ട് ഇവര്‍ ഒരു പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു

author-image
Biju
New Update
kariku

കൊച്ചി: മലയാളികള്‍ക്കിടയില്‍ ചുരുങ്ങിയ സമയം കൊണ്ട് തരംഗമായി മാറിയ കരിക്ക് ഇനി ബിഗ് സ്‌ക്രീനിലേക്ക്. 'കരിക്ക് സ്റ്റുഡിയോസ്' എന്ന പേരിലാണ് ചലച്ചിത്ര നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുന്നത്.

തീയറ്റര്‍, വെബ് സീരീസ്, ഒടിടി രംഗങ്ങളിലെല്ലാം സജീവമാകാന്‍ ഒരുങ്ങുകയാണെന്ന് ടീം. ചിത്രത്തിന്റെ പ്രഖ്യാപനം തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് നടത്തിയത്.കഴിഞ്ഞ ദിവസം ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചു കൊണ്ട് ഇവര്‍ ഒരു പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.

തിയേറ്ററുകളിലേക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുമായി സിനിമകളും വെബ് സീരീസുകളും നിര്‍മ്മിക്കുന്നതിനായി 'കരിക്ക് സ്റ്റുഡിയോസ്' എന്ന ഇടം ആരംഭിക്കുന്നതായി സന്തോഷപൂര്‍വം അറിയിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കിയ അവിശ്വസനീയമായ സ്‌നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ ഈ സ്വപ്നം സാധ്യമാകുമായിരുന്നില്ല. ചലച്ചിത്രനിര്‍മ്മാണത്തിലേക്ക് നടത്തുന്ന ഈ ആവേശകരമായ കുതിപ്പില്‍, നിങ്ങളുടെ തുടര്‍ന്നുള്ള പ്രോത്സാഹനവും അനുഗ്രഹങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

അനു കെ അനിയന്‍, ശബരീഷ് സജ്ജന്‍, ജീവന്‍ മാമ്മന്‍ സ്റ്റീഫന്‍, ആനന്ദ് മാത്യൂസ്, ജോര്‍ജ്ജ് കോര തുടങ്ങി മികച്ച പ്രകടനം കാഴ്ചവെക്കുന്ന നിരവധി അഭിനേതാക്കള്‍ കരിക്ക് ടീമിലുണ്ട്. ഇവരെ ബിഗ് സ്‌ക്രീനില്‍ അധികം വൈകാതെ കാണാന്‍ പറ്റുമെന്ന ആകാംഷയിലാണ് ആരാധകര്‍. കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ ചിത്രം ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കുമെന്നും, ഡോ. അനന്തു പ്രൊഡക്ഷന്‍സ് ആണ് സഹനിര്‍മ്മാതാവ്.