/kalakaumudi/media/media_files/2025/03/23/SYPW3qSr0GkpeGVVdF2g.jpg)
കൊച്ചി: അച്ഛനും അമ്മയും അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴും, ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിക്ക് വെള്ളിത്തിരയോട് പ്രിയമില്ല. പ്രിയപ്പെട്ടവര്‍ സ്‌നേഹത്തോടെ മീനൂട്ടി എന്നു വിളിക്കുന്ന മീനാക്ഷി ഇന്നൊരു ഡോക്ടറാണ്. ചെന്നൈയില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.
മീനാക്ഷിയുടെ 25-ാം ജന്മദിനമാണിന്ന്. മീനാക്ഷിയുടെ ജന്മദിനത്തില്‍ കാവ്യ മാധവന്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍ എന്നാണ് കാവ്യ കുറിച്ചത്. 25-ാം ജന്മദിനാഘോഷ ചിത്രങ്ങളും കാവ്യ പങ്കിട്ടിട്ടുണ്ട്.
അഭിനയത്തിലേക്ക് ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മീനാക്ഷി. നൃത്ത വീഡിയോകളും കോമഡി റീല്‍സുകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം മീനാക്ഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഡാന്‍സില്‍ മഞ്ജുവിനെ പോലെ തന്നെ ഏറെ താല്‍പ്പര്യമുണ്ട് മീനാക്ഷിയ്ക്കും. സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്ക് തന്റെ ഡാന്‍സ് വീഡിയോകളും മീനാക്ഷി പങ്കുവയ്ക്കാറുണ്ട്.