/kalakaumudi/media/media_files/2025/03/29/CeJoIiDAEcHfpBCFLLFU.jpg)
തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ റീസെന്‍സറിങ് നടത്തുമെന്ന റിപ്പോര്‍ട്ടിനിടെ സിനിമ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ലുലു മാളിലാണ് മുഖ്യമന്ത്രി കുടുംബസമേതം സിനിമ കാണാനെത്തിയത്. സിനിമക്കെതിരെ സംഘ്പരിവാര്‍ രൂക്ഷമായ സൈബറാക്രമണം തുടരുന്നതിനിടെയാണ് സിനിമ റീസെന്‍സര്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
സിനിമയില്‍ പതിനേഴിലേറെ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് വിവരം. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ചില രംഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. തിങ്കളാഴ്ച മുതലാണ് മാറ്റങ്ങളുണ്ടാവുക. അതുവരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും.
സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മിപ്പിക്കുന്ന സീനുകള്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്. ഹിന്ദുവിരുദ്ധ അജണ്ടയാണ് ചിത്രത്തിലെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ആരോപിച്ചിരുന്നു.