/kalakaumudi/media/media_files/2025/08/14/listin-2025-08-14-22-17-35.jpg)
കൊച്ചി: കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും ജയം. സെക്രട്ടറിയായി ലിസ്റ്റിനും പ്രസിഡന്റായി രാകേഷും തിരഞ്ഞെടുക്കപ്പെട്ടു. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്റ്റിന്റെ വിജയം. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്.
മഹാസുബൈര്‍ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. സോഫിയ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാരായും ആല്‍വിന്‍ ആന്റണിയും എം.എം. ഹംസയും ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു.