കാന്താര ചിത്രീകരണത്തിനിടെ പക്ഷാഘാതം, കെജിഎഫ് താരം ദിനേശ് മംഗളൂരു അന്തരിച്ചു

പക്ഷാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സ തുടരുകയായിരുന്നു നടന്‍. ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ വീണ്ടും തലച്ചോറില്‍ ഹെമറേജ് ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം

author-image
Biju
New Update
kantahara

ബെംഗളുരു: കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും ആര്‍ട് ഡയറക്റ്ററുമായ ദിനേശ് മംഗളൂരു ( 55 ) അന്തരിച്ചു. കെജിഎഫ്, കിച്ച, കിരിക്ക് പാര്‍ട്ടി എന്നീ സിനിമകളിലെ ഇദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെജിഎഫിലെ ബോംബെ ഡോണിന്റെ വേഷം പാന്‍ ഇന്ത്യന്‍ ലെവലില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സ തുടരുകയായിരുന്നു നടന്‍. ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ വീണ്ടും തലച്ചോറില്‍ ഹെമറേജ് ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്.

മ ഉളിഗേദവരു കണ്ടന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങള്‍, സ്ലം ബാല, ദുര്‍ഗ, സ്‌മൈല്‍, അതിഥി, സ്‌നേഹം, നാഗഭ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ദിനേശ് മംഗളൂരു അഭിനയിച്ചിട്ടുണ്ട്. 'നമ്പര്‍ 73', 'ശാന്തിനിവാസ്' തുടങ്ങിയ ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.