59-ാം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി കിംഗ് ഖാൻ

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ 59-ാം ജന്മദിനമാണ് നവംബർ 2ന്. ബർത്ത്ഡേ പാർട്ടിയോടനുബന്ധിച്ച് വമ്പൻ പദ്ധതികളാണ് സജ്ജീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ഷാരൂഖ് ഖാൻ്റെ വീടായ മന്നത്തിന് മുന്നിൽ നൂറുകണക്കിന് ആരാധകരുടെ തിരക്കും കാണാം

author-image
Rajesh T L
New Update
sharukh

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ 59-ാം ജന്മദിനമാണ് നവംബർ 2ന്. ബർത്ത്ഡേ പാർട്ടിയോടനുബന്ധിച്ച് വമ്പൻ പദ്ധതികളാണ് സജ്ജീകരിക്കുന്നത്. ഈ സാഹചര്യത്തിൽ  ഷാരൂഖ് ഖാൻ്റെ വീടായ മന്നത്തിന്  മുന്നിൽ നൂറുകണക്കിന് ആരാധകരുടെ തിരക്കും  കാണാം. ഇത്തവണ തൻ്റെ 59-ാം പിറന്നാൾ ദിനത്തിൽ ആരാധകരെ അഭിസംബോധന ചെയ്യുന്നതിനൊപ്പം ചില പ്രത്യേക പദ്ധതികളും സൂപ്പർ താരം തയ്യാറാക്കിയിട്ടുണ്ട്.ജന്മദിനം ഗംഭീരമായി ആഘോഷിക്കുമെന്ന റിപ്പോർട്ടുകളാണ്പുറത്ത് വരുന്നത്,അതിൽ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കുമെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

മാധ്യമ റിപ്പോർട്ടുകളുടെ  അടിസ്ഥാനത്തിൽ  ഗൗരി ഖാനും ഷാരൂഖും ചേർന്ന് ഒരു ഗംഭീര ജന്മദിന പാർട്ടിയായിരിക്കും സംഘടിപ്പിക്കുന്നത്,അതിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമുൾപ്പടെ 250 ലധികം ബോളിവുഡ് താരങ്ങൾക്ക് ക്ഷണങ്ങൾ അയച്ചിട്ടുണ്ട്.അതിഥി പട്ടികയിൽ രൺവീർ സിംഗ്, കരീന കപൂർ ,കരൺ ജോഹർ, ആലിയ ഭട്ട്,സെയ്ഫ് അലി ഖാൻ എന്നിവരും ഉൾപ്പെടുന്നു.പാർട്ടിക്ക് പുറമേ,കുടുംബത്തോടൊപ്പം ഷാരൂഖ് ഒരു സ്വകാര്യ അത്താഴ വിരുന്നും ഒരുക്കും

birthday bollywood movie Sharukh Khan Happy Birthday bollywood movies bollywood Bollywood News