'കൊടുമൺ പോറ്റി ഇനി കുടുംബ സദസ്സുകളിലേക്ക് ' ഭ്രമയുഗം ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു

ആധുനിക സാങ്കേതിക വിദ്യകൾ വളർന്ന സാഹചര്യത്തിൽ പൂർണമായും ബ്ലാക് ആന്റ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള സിനിമ എന്ന ചരിത്രം കൂടി സൃഷ്ടിച്ചിരുന്നു. 

author-image
Rajesh T L
New Update
ywouqa[

ലയാള സിനിമയ്ക്ക് പുതു ചരിത്രം സമ്മാനിച്ച മമ്മൂട്ടി ചിത്രം ഭ്രമയു​ഗത്തിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു. മാർച്ചോ 30ന് ചിത്രം ടിവിൽ എത്തും. ഏഷ്യാനെറ്റിൽ നാല് മണിക്കാകും സംപ്രേഷണം. ആധുനിക സാങ്കേതിക വിദ്യകൾ വളർന്ന സാഹചര്യത്തിൽ പൂർണമായും ബ്ലാക് ആന്റ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള സിനിമ എന്ന ചരിത്രം കൂടി സൃഷ്ടിച്ചിരുന്നു. 

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബ്ലാക് ആന്റ് വൈറ്റ് ചിത്രവും ഭ്രമയു​ഗം ആയിരുന്നു. 2024 ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയു​ഗം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം പത്ത് രാജ്യങ്ങളിൽ റിലീസ് ചെയ്തിരുന്നു. ഫുൾ ഓൺ എന്റർടെയ്ൻമെന്റുകൾ സമ്മാനിച്ച 2024ൽ കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ ഭ്രമയു​ഗത്തിനായി എന്നത് ഏറെ ശ്രദ്ധേയമാണ്. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഭ്രമയു​ഗം. മമ്മൂട്ടി നിറഞ്ഞാടിയ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം 50 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. 

അതേസമയം, ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബസൂക്കയുടെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഏപ്രിൽ 10ന് ചിത്രം തിയറ്ററുകളിൽ എത്തും. ഡീനോ ഡെന്നീസ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. 

Malayalam Movie News malayalam movie bhramayugam mamooty