കെപിഎസിയുടെ 68-ാമതു നാടകം ഭഗവന്തി അരങ്ങിൽ

എം.മുകുന്ദന്റെ ഒരു ദലിത് യുവതിയുടെ കദനകഥ എന്ന നോവലിനെ ആസ്പദമാക്കി അശോക് ശശിയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.സമകാലിക ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ നാടകത്തിൽ തീവ്രമായി വരച്ചു കാട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

author-image
Devina
New Update
KPAC

തിരുവനന്തപുരം: കെപിഎസിയുടെ 68-ാമതു നാടകം ഭഗവന്തി അരങ്ങിലെത്തി.

 എം.മുകുന്ദന്റെ ഒരു ദലിത് യുവതിയുടെ കദനകഥ എന്ന നോവലിനെ ആസ്പദമാക്കി അശോക് ശശിയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സമകാലിക ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ നാടകത്തിൽ തീവ്രമായി വരച്ചു കാട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കെപിഎസിയുടെ 75-ാം വാർഷികത്തിലാണ് ഭഗവന്തി അരങ്ങിൽ എത്തുന്നത്. കെപിഎസിയിലെ പഴയകാല അഭിനേത്രി കെപിഎസി ലീല പ്രദർശനം ഉദ്ഘാടനം ചെയ്തു

. മന്ത്രി ജി.ആർ.അനിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ പങ്കെടുത്തു.